എംപ്ലോയബിലിറ്റി സെന്റര്‍, പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഒക്ടോബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.
സെയില്‍സ് എക്സിക്യൂട്ടീവ്, സൂപ്പര്‍വൈസര്‍, ബില്ലിങ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, സ്റ്റോര്‍ മാനേജര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. സെയില്‍സ് എക്സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത.
പ്രായപരിധി 18-30. സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 25-32. ബില്ലിങ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-28. കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-25. സ്റ്റോര്‍ മാനേജര്‍ തസ്തികയിലേക്ക് ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി 28-40. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ ആണ് യോഗ്യത. പ്രായപരിധി 23-35. പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 23-35.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്ട്രേഷന് ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് കൈവശം കരുതണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


