അക്കൗണ്ടൻ്റ്, ഓവർസിയർ തസ്തികകളിൽ ഒഴിവ്

0
1984
Ads

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻറ്, ഓവർസിയർ എന്നീ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റൻ്റ്. തസ്ത‌ികയിലേക്കുള്ള യോഗ്യത ഗവ.അംഗീകൃത ബികോം ബിരുദം കൂടാതെ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ . ഓവർസിയർ തസ്ത‌ികയിലേക്കുള്ള യോഗ്യത ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മൂന്നുവർഷ പോളിടെക്‌നിക്ക് സിവിൽ ഡിപ്ളോമ അല്ലെങ്കിൽ ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ സർട്ടിഫിക്കറ്റ്. 

അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തപാൽ മുഖേനെയോ, നേരിട്ടോ സെക്രട്ടറി, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്, എസ്.എൻ പുരം പി.ഓ, ആലപ്പുഴ, 688582 എന്ന വിലാസത്തിലേക്ക് അയക്കുക. അല്ലെങ്കിൽ kanjikuzhygp@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. ഫോൺ: 0478-2081173, 9496043629

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google