അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : Anganawadi Jobs

0
2462
Ads

വനിതാശിശു വികസന വകുപ്പ് ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള ചുനക്കര പഞ്ചായത്തില്‍ നിലവിലുള്ളതും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടാകാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമാക്കിയവരും സേവന താല്‍പര്യമുള്ളവരുമായ വനിതകളായിരിക്കണം.  2024 ജനുവരി ഒന്നാം തീയതി 18 വയസ്സ് തികഞ്ഞവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് അനുവദിക്കും.

പട്ടികജാതി വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഇല്ലാതെ വന്നാല്‍ എസ്.എസ്.എല്‍.സി തോറ്റവരെയും പട്ടികവര്‍ഗ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ ഇല്ലാതെ വന്നാല്‍ എട്ടാം ക്ലാസ്സ് ജയിച്ചവരേയും വര്‍ക്കര്‍ തസ്തികളിലേക്ക് പരിഗണിക്കും. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം.  വിധവയാണെങ്കില്‍ വിധവാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്ടോബര്‍ 17ന് വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0479-2382583.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google