അങ്കണവാടി വർക്കർ ഒഴിവ്

0
1495
Ads

വനിതാ ശിശുവികസന വകുപ്പ് നെടുംകണ്ടം പ്രോജക്ട് പരിധിയിലെ നെടുംകണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ അടുത്ത മൂന്ന് വർഷക്കാലത്തേയ്ക്ക് വരാൻ സാധ്യതയുള്ള അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതാത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും ഇടയിൽ. എസ് സി /എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി വിജയിച്ചിരിക്കണം.

സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, ഒരുവർഷത്തിനുമേൽ പ്രവർത്തിപരിചയം ഉള്ളവർ, 40 വയസ്സിനുമേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷകൾ 2024 സെപ്റ്റംബർ 09 മുതൽ 25 വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ആഫീസിൽ സ്വീകരിക്കും. അപേക്ഷാഫോമുകൾ അതാത് പഞ്ചായത്ത് ആഫീസിൽ നിന്നും നെടുംകണ്ടം ഐസിഡിഎസ് ആഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9400916175, 9447776364