ക്ളീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത
1) ഏഴാം ക്ളാസ്സ് പാസ്സായിരിക്കണം.
2) ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്‌സ് ബാഡ്ജും ഉണ്ടായിരിക്കണം.
പ്രായം : 45 വയസ്സിൽ താഴെ
ശമ്പളം: പ്രതിദിനം 730/- രൂപ
അപേക്ഷകൻറെ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും) വയസ്സു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻ സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുളളിൽ ലഭ്യമായത്) എന്നിവ സഹിതം അപേക്ഷിക്കണം.
സമർപ്പിക്കുന്ന രീതി : കൊറിയർ/സ്‌പീഡ് പോസ്റ്റ്(രജിസ്‌റ്റേർഡ്) പോസ്റ്റ്/ഓർഡിനറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്ന താണ്. അപേക്ഷ അടങ്ങുന്ന കവറിൻറെ മുകളിൽ ‘ഡ്രൈവർ തസ്‌തികയിലേ ക്കുള്ള അപേക്ഷ’ എന്ന് എഴുതേണ്ടതാണ്.
വിലാസം: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 695 010ഇൻ്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതാണ്. റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ തുടർന്നു വരുന്ന ഒഴിവുകൾ പട്ടികയിൽ നിന്ന് നികത്തുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28-01-2025-5.00 PM