കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവ് – Commercial Apprentice

1
1055
Ads

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാല ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യം) ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 സെപ്റ്റംബർ 29 രാവിലെ 10ന് ബോർഡിന്റെ തിരുവനന്തപുരം മേഖലാ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ അറിയിച്ചു.

ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖത്തിന് ഹാജരാക്കണം. ഒരു വർഷമാണ് അപ്രന്റീസ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റായി ലഭിക്കും. പ്രായപരിധി 01/01/2024 ന് 26 വയസ് കവിയരുത്. മുൻപ് ബോർഡിൽ അപ്രന്റിസ് ട്രെയിനിങ് എടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

1 COMMENT

  1. Ads

Comments are closed.