യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് ഒഴിവ്

0
2398
Ads

യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 2024 ഡിസംബർ 21ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് വച്ചാണ് ഇന്റർവ്യൂ. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്.

പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയുടെ യോഗ്യത.  ഡ്രൈവിംഗിൽ മുൻപരിചയം അഭികാമ്യം. പത്താം ക്ലാസ് പാസ്സായവർക്ക് ഓഫീസ് അറ്റന്റന്റ് ജോലിക്ക് അപേക്ഷിക്കാം.

ഡ്രൈവർ കം ഓഎ തസ്തികയുടെ രജിസ്ട്രേഷൻ 21ന്  രാവിലെ 8 മുതൽ 9 വരെയും ഓഎ തസ്തികയിലേയ്ക്കുള്ള രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12.30 മുതൽ 01.30 വരെയും നടക്കും. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാന ടെസ്റ്റും നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2308630

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs