തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ (Gardener) തസ്തികയിൽ എൽ.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്.രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 01.01.2023ന് 18നും 41നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ശമ്പളം 17,000- 37,500.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സേചഞ്ചുകളിൽ 2023 സെപ്റ്റംബർ 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ ഒഴിവ്
Ads