ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ വാക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവര്‍ ഏപ്രില്‍ 17ന് രാവിലെ 11ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താത്കാലിക നിയമനം
കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തില്‍ മെഷീന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ/ഡിഗ്രിയും മേഖലയില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 11ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 8089789828 , 0484-2557275.
സീനിയര്‍ റസിഡന്റ് താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ അനസ്‌തേഷ്യോളജി വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷന്‍. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 18ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍ന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04842754000.
അങ്കണവാടികളിലെ വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു
ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകള്‍ക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസക്കാരും സേവന തല്‍പരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ക്ക് 3 വര്‍ഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ഒരു വര്‍ഷത്തിന് ഒന്ന് എന്ന നിലയില്‍ പരമാവധി വര്‍ഷത്തെ വയസിളവുണ്ട്. അങ്കണവാടി വര്‍ക്കര്‍ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എല്‍ സി പാസായിരിക്കണം. എന്നാല്‍ പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായവരില്ലാതെ വന്നാല്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ അതേ വിഭാഗത്തില്‍ നിന്നും 8-ാം ക്‌ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതല്‍ വിവരങ്ങള്‍ മുളന്തുരുത്തി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭ്യമാണ്. വിളിക്കേണ്ട നമ്പര്‍ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രില്‍ 20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം – ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണല്‍, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം.
റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, ബി.ടെക് (സിവില്‍, എന്‍വിയോണ്‍മെന്റ്) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് മുന്‍പായി ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842428701 എന്ന നമ്പറില്‍ ബന്ധപ്പെടുക. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
എന്റെ കേരളം 2023-പ്രദര്‍ശന വിപണന മേള തൊഴില്‍ അന്വേഷകര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യത്തോടെ ജോബ് ഡ്രൈവ് എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കാനും അവസരം
ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ജോബ് െൈഡ്രവ് സജ്ജമാക്കും. ഏപ്രില്‍ 10, 11, 12 തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും 13 ന് കൂടിക്കാഴ്ചയും നടക്കും. പ്ലസ് ടു, ബിരുദക്കാര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന് എത്തുന്നവര്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ജോബ് ഡ്രൈവിന് പുറമേ സ്റ്റാളില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍ എന്നിവയ്ക്കും അവസരമുണ്ട്. എല്ലാ രജിസ്‌ട്രേഷനും സൗജന്യമാണ്. അസല്‍ രേഖകള്‍ കൊണ്ടുവരണം. കൂടാതെ സ്വയംതൊഴില്‍ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവന്‍, കെസ്‌റു-മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കല്‍, ഈ പദ്ധതികള്‍ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തിക്കൊണ്ടു വരുന്ന സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം എന്നിവയും ഉണ്ടായിരിക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ശീതീകരിച്ച 200-ഓളം സ്റ്റാളുകളുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമാണ്. ഫോണ്‍: 9562345617, 9544588063.
അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്
കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സിവിൽ അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നുവർഷം പോളിടെക്നിക് ഡിപ്ലോമയും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 20ന് വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0480 2885421
കെപ്കോയിൽ ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ
കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു
പഴയന്നൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാഞ്ഞാൾ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രൊജക്ട് കാര്യാലയത്തിൽ ഏപ്രിൽ 12 മുതൽ 29 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് 10-ാം തരം പാസാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. ഫോൺ: 04884 250527.
Latest Jobs
-
ആലപ്പുഴ ജില്ലയില്‍ പ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)
-
SSC GD Constable Recruitment 2026: Apply Online, Eligibility, Exam Pattern & Vacancy Details
-
MRF ഫാക്ടറിയിൽ ജോലി ഒഴിവ്
-
LuLu Group Walk-In Interview in Thodupuzha – December 2025 | Multiple Vacancies | Freshers Eligible
-
Kerala PSC Assistant Jailor Grade I Recruitment 2025 – Notification, Eligibility & Apply Online
-
RITES Limited Recruitment 2025 – Apply Online for Assistant Manager Posts
-
Kerala PSC University Assistant Recruitment 2025 | Category No. 454/2025
-
ഏറ്റുമാനൂരപ്പൻ കോളേജിൽ മെഗാ പ്ലേസ്മെന്റ് ഡ്രൈവ്
-
Intelligence Bureau MTS Recruitment 2025 – Apply Online for 362 Multi-Tasking Staff Vacancies | MHA
-
Bank of Baroda Apprentice Recruitment 2025 – Apply Online for 2700 Apprentice Vacancies


