സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം

0
1049
Govt jobs January 2026
Ads

സോഷ്യല്‍ വര്‍ക്കര്‍ കരാര്‍ നിയമനം  

കൊല്ലം/ആലപ്പുഴ ജില്ലകളില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ  രണ്ട് ഒഴിവുകളിലേക്ക്   പട്ടികവര്‍ഗവിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/ ആന്ത്രോപോളജി. നിയമനകാലാവധി: ഒരു വര്‍ഷം.  പ്രതിമാസം ഓണറേറിയം: 31020 രൂപ.   അപേക്ഷ, യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഫെബ്രുവരി 10 നകം പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0475 2222353.

ഡ്രൈവര്‍, കണ്ടക്ടര്‍  നിയമനം

   കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ (106 ഒഴിവ്), കണ്ടക്ടര്‍ (121 ഒഴിവ്) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത: ഡ്രൈവര്‍ കം കണ്ടക്ടര്‍ – പത്താം ക്ലാസ്/തതുല്യം, ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. കണ്ടക്ടര്‍ – പ്ലസ്ടു/ തതുല്യം.  കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം. പ്രായപരിധി: 25 -50 വയസ്. വേതനനിരക്ക്: ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍) 715 രൂപ. വനിതകളെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം ഹാജരാകണം. ഫോണ്‍: 0474 2746789.

ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ്

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ജി.ഐ.എസ്. ലാബിലേക്ക് ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. ഉദ്യോഗാർഥികൾ അപേക്ഷയും അനുബന്ധരേഖകളുമായി ഫെബ്രുവരി 7 രാവിലെ 10ന് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 വിലാസത്തിൽ എത്തിച്ചേരണം. കൂടുതൽവിവരങ്ങൾക്ക്: 0471-2326264, environmentdirectorate@gmail.com.

മേട്രൺ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്ക്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി: 18-36 വയസ്സ്. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 2 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

Ads

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ശ്രീകൃഷ്ണപുരം ഐ സി ഡി എസ് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍  നാഷ്ണല്‍ നൂട്രീഷന്‍ മിഷന്‍  ( പോഷണ്‍ അഭിയാന്‍ 2.0) ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അപേക്ഷകര്‍ വിജ്ഞാപന പ്രകാരമുള്ള നിശ്ചിത ഫോര്‍മാറ്റില്‍ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ അപേക്ഷിക്കണം. ബിരുദം (ബിസിഎ, ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ്), പ്രാദേശിക ഭാഷയിലുള്ള മികച്ച ആശയവിനിമയം എന്നിവയാണ് യോഗ്യത. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്  പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  അപേക്ഷാ ഫോമിന്റെ മാതൃക  http://wcd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ തല ഐ സി ഡി എസ് സെല്ലില്‍ നിന്ന് ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഗവ. ഐ.ടി. ഐ മടിക്കൈയില്‍ ഡ്രാഫ്ട്സ്മാന്‍ സിവില്‍ ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക്  നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന്  നടക്കും.   യോഗ്യത- സിവില്‍ എഞ്ചിനിയറിംഗ് ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമ/ബിരുദം ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി.യും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഫോണ്‍ – 9961659895. Link

സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്നു

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്നു. സൈനിക, അര്‍ദ്ധസൈനിക, പോലീസ്, ഫയര്‍ ഹോഴ്‌സ്, നേവി, എയര്‍ ഫോഴ്‌സ് എന്നിവയില്‍ നിന്നും വിരമിച്ചവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 65 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 10 ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04872200310, 2200319. Link

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google