സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള താൽകാലിക നിയമനങ്ങൾ – ഓഗസ്റ്റ് 2025

0
168
Ads

ഹെൽപ്പർ ഒഴിവ്

ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 18 വരെ അപേക്ഷകൾ സമർപ്പിക്കാം.  ഫോൺ- 99467 35290

ഫുൾ ടൈം മീനിയൽ ഒഴിവ്

ആലപ്പുഴ ഗവ. പിപിടിടിഐ ആൻഡ് നഴ്സറി സ്കൂളിൽ ഫുൾ ടൈം മീനിയൽ ഒഴിവ്(എഫ്ടിഎം) തസ്‌തികയിൽ  താൽക്കാലിക നിയമനം . യോഗ്യരായവർ ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 2.30ന് അസ്സൽ രേഖകളുമായി കാര്യാലയത്തിൽ എത്തണം. ഫോൺ: 8921048728

ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഒ.പി. വിഭാഗത്തിൽ ലാബ് ടെക്നീഷ്യനെ താൽക്കാലികമായി നിയമിക്കു.  ഡിഎംഎൽടി/ ബി എസ് സി എം എൽ ടി അല്ലെങ്കിൽ തത്തുല്യ യോഗ്യത.  താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രായം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 19  രാവിലെ 10:30 ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊല്ലം ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ രാത്രികാല അടിയന്തരസേവനം, അഞ്ചല്‍, ഇത്തിക്കര ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജ•ാരെ നിയമിക്കും.  ഓഗസ്റ്റ് 19ന്  രാവിലെ 10 മുതല്‍  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.  യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് 0474 2793464.

Ads

റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

പത്തനാപുരം പഞ്ചായത്ത്  രണ്ടാം വാര്‍ഡ് കമ്പിക്കല്‍  1209099 നമ്പര്‍ റേഷന്‍ കടക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന്  ലൈസന്‍സിയെ  സ്ഥിരമായി  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ എട്ട് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാല്‍മുഖേനയോ ജില്ലസപ്ലൈഓഫീസര്‍ക്ക് സമര്‍പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in  ലും ലഭ്യമാണ്. ഫോണ്‍-0474 2794818.

ലോ ഓഫീസർ ഒഴിവ്

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരു ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com

താൽക്കാലിക നിയമനം

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക നിയമനത്തിന് മാറ്റിവച്ച പരീക്ഷ / കൂടിക്കാഴ്ച ആഗസ്റ്റ് 11 രാവിലെ 10 ന് നടക്കും. സിവിൽ വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ (1) അഭിമുഖം ആഗസ്റ്റ് 12 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു. ബിരുദവും ഡിസിഎയുമാണ് യോഗ്യത. ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ, ജില്ലാ ഓഫീസർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ, മഹാത്മാ ഗാന്ധി എൻആർഇജിഎ, ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ  ഓഗസ്റ്റ് 16നകം നൽകണം. ഫോൺ: 04935 205959.

Ads

ഫാർമസിസ്റ്റ് നിയമനം

കുറുക്കൻമൂല എഫ്എച്ച്സി ഫാർമസിയിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. പ്രായപരിധി 18നും 45നുമിടയിൽ. കുറുക്കൻമൂല പരിധിയിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 11ന് രാവിലെ 11ന് കുറുക്കൻമൂല എഫ്എച്ച്സിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 294949.

അസിസ്റ്റൻറ് എൻജിനീയർ നിയമനം

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ:  04936 256236.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം

മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായി  10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഗസ്റ്റ് 15നകം നേരിട്ടോ തപാൽ മുഖേനെയോ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷകർ ജില്ലയിൽ സ്ഥിരതാമസക്കാരും സർക്കാർ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ താത്പര്യമുള്ളവരും ആയിരിക്കണം. ഫോൺ: 04936 202251.