ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025

0
1814
Ads

ബോയിലർ ഓപ്പറേറ്റർ ഒഴിവ്

ഇടുക്കി ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ ബോയിലർ ഓപ്പറേറ്റർ തസ്തികയിലെ ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും ഫിറ്റർ ട്രേഡിൽ എൻടിസിയും സെക്കന്റ് ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റുമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 13നകം ബന്ധപ്പെട്ട എംപ്ലാക്‌മെന്റ് എക്‌സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ ഇതര വിഭാഗക്കാരെയും പരിഗണിക്കും. പ്രായപരിധി 01.01.2024 ന് (18-41 വയസ്) (നിയമാനുസൃത വയസിളവ് ലഭിക്കും

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സൊസൈറ്റിയിൽ ക്ലാർക്ക് കം സ്റ്റോർ കീപ്പർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അപേക്ഷകൾ ജനുവരി 12ന് വൈകിട്ട് 5നകം നൽകണം. വിശദവിവരങ്ങൾക്ക്: 0471-2310441.

പ്രധാനമന്ത്രി ​​ഗ്രാമ സഡക്ക് യോജന കരാർ നിയമനം

പ്രധാനമന്ത്രി ​​ഗ്രാമ സഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി തിരുവനന്തപുരം പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ  യൂണിറ്റ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനവും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും യോ​ഗ്യതയുള്ള 40 വയസ്സിന് താഴെയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 21,070 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് വൈകീട്ട് 4ന് അപേക്ഷിക്കണം. വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004. ഫോൺ: 0471-2555118.

ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അഭിമുഖം

തിരുവനന്തപുരം, ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിട്ടറി വർക്കർ താൽക്കാലിക തസ്തികയിൽ ഡിസംബർ 30 ന് അഭിമുഖം നടത്തും. ഏഴാം ക്ലാസാണ് യോഗ്യത. 40 നും 60 നും ഇടയിൽ പ്രായമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം  രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകണം.

Ads

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജനുവരി 6ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർക്ക് ജനുവരി 5 വൈകിട്ട് 4ന് മുമ്പായി https://forms.gle/wke6e1GB1TuMPubn8 എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2026 ജനുവരി 6 രാവിലെ 10 മണിക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, BEHIND GOVT. MUSIC COLLEGE, THYCAUD, THIRUVANANTHAPURAM” എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായി വിശദ വിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” (ഫേസ്ബുക്ക് പേജ്)/ ncsc.scsttvm എന്ന (ഇൻസ്റ്റഗ്രാം പേജ്) സന്ദർശിക്കുക. ഫോൺ: 0471 2332113.

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം

കാസര്‍കോട് ഗവ: ഐ.ടി.ഐയിലെ ഐ.എം.സിയുടെ കീഴിലുളള ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എല്‍.എം.വി,  ടു വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞിരിക്കണം. അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ള അപേക്ഷകര്‍ വിശദ വിവരങ്ങള്‍, യോഗ്യതകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രിന്‍സിപ്പാള്‍, ഗവ.ഐ.ടി.ഐ കാസര്‍കോട് വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് – 671123 ഫോണ്‍- 04994256440 എന്ന വിലാസത്തില്‍ ഡിസംബര്‍ 26 ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍- 04994256440. ഇ-മെയില്‍- kasaragod.iti@gmail.com.

ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി. ടെക്‌നീഷ്യന്‍ തസ്തിയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: വി.എച്ച്.സി, ഇ.സി.ജി. & ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 30ന് രാവിലെ 10 മണിയ്ക്ക് തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കൊഴിഞ്ഞാമ്പാറയില്‍ പുതിയതായി ആരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലേക്ക് സ്റ്റ്യുവാര്‍ഡ്, കുക്ക് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. വനിതകള്‍ക്ക് മാത്രമായാണ് നിയമനം. എസ്.എസ്.എല്‍.സി വിജയം, ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള റെസ്റ്റോറന്റ് ആന്‍ഡ് കൗണ്ടര്‍ സര്‍വീസ് കോഴ്സ് വിജയം എന്നിവയാണ്  സ്റ്റ്യുവാര്‍ഡ് തസ്തികയിലേക്കുള്ള യോഗ്യത. എസ്.എസ്.എല്‍.സിയും ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള ഫുഡ് പ്രൊഡക്ഷന്‍ കോഴ്സുമാണ് കുക്കിനുള്ള യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 29 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്ന് വരെ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിനായി എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

Ads

സാമൂഹ്യനീതി വകുപ്പ് കരാർ നിയമനം

സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി എറണാകുളം ജില്ലയിൽ രൂപീകരിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലെ ഫീൽഡ് റെസ്‌പോൺസ് ഓഫീസറുടെ തസ്തികയിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. സോഷ്യൽവർക്ക് / സോഷ്യോളജി / സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, മലയാളം / ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിൽ പ്രാവീണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഡ്രൈവിങ് ലൈസൻസ്, വിഷയത്തിലുള്ള നൈപുണ്യം എന്നിവ അഭികാമ്യം. സാമൂഹ്യ സേവന മേഖലകളിലോ/ മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പ്രവർത്തി പരിചയം, മറ്റ് രേഖകൾ എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10.30 ന് എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം

വിമുക്തഭടന്മാര്‍ക്ക് അവസരം  

ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍  ഗേറ്റ്മാന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകളുള്ള  വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി: 50 വയസ്.   അപേക്ഷയും അനുബന്ധ രേഖകളും 2026 ജനുവരി മൂന്നിനകം ജില്ല സൈനിക ക്ഷേമ ഓഫിസില്‍ ലഭ്യമാക്കണം.  ഫോണ്‍:  0474-2792987. 

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google