ബസ് ഡ്രൈവർ കം ക്ലീനർ നിയമനം
നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താൽക്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷാ ഫോമിന്റെ മാതൃക www.gptcnta.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു യഥാവിധി പൂരിപ്പിച്ചു യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മേയ് 28ന് ബുധനാഴ്ച രാവിലെ 10.30ന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജ് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം.
സൗജന്യ തൊഴിൽ മേളയുമായി അസാപ് കേരള
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന കേന്ദ്രമായ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മേയ് 24ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ”വിജ്ഞാന കേരളം” പദ്ധതിയുടെ ഭാഗമായി നടത്തുന്ന മേളയിൽ 100ൽ അധികം തൊഴിലവസരങ്ങൾ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് bit.ly/cspjobfair ലിങ്കുവഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495999693.
ഗസ്റ്റ് ലക്ചറർ അഭിമുഖം
മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ജേണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് 26 ന് രാവിലെ 10 ന് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തീയതി, മുൻ പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സംസ്കൃതത്തിൽ ഒഴിവുള്ള ഒരു തസ്തികയിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് 29ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.
ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ തസ്തികകളില്‍ ഒഴിവ്
ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരളയുടെ കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ, സബ് ഇൻസ്‌പെക്ടർ തസ്തികയിൽ ദിവസ വേതനത്തിൽ ജോലിചെയ്യുന്നതിന് ബി.എഫ്.എസ്‍സി/ അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 1,270 രൂപയാണ് ദിവസ വേതനം. താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ- കേരള, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മേയ് 28 നകം അപേക്ഷ സമർപ്പിക്കണം.
വിവിധ ഒഴിവുകളിൽ ഇന്റർവ്യൂ
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 26 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. പുരുഷ മേട്രൻ, വാച്ച്മാൻ, വനിതാ ഗൈഡ്, വനിതാ മേട്രൻ, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതൽ അസിസ്റ്റന്റ് ടീച്ചർ, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുൻപരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചർ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സ്വന്തം നിലയിൽ ബ്രയിലും, സ്റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് : 0471 – 2328184, 8547722034.
നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് വാക്ക്- ഇൻ- ഇന്റർവ്യൂ
പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.