ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
മാറാക്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബി എസ് സി (എം എല്‍ ടി) / എം എല്‍ ടി ഡിപ്ലോമയും പാരമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനും നിര്‍ബന്ധം. ഉദ്യോഗാര്‍ഥികള്‍ 2025 ജനുവരി 29ന് രാവിലെ 11ന് മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടികാഴ്ച്ചക്ക് ഹാജരാകണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
തൃശൂര്‍ ജില്ലയിലെ യൂണിക്ക് ഡിസബിലിറ്റി ഐഡന്റി കാര്‍ഡ് (യു. ഡി. ഐ. ഡി.) പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുമാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തും. പ്ലസ്ടുവും, ഡി.സി.എ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. 40 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ജനുവരി 28 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കോര്‍ഡിനേറ്റര്‍, വയോമിത്രം ഓഫീസ്, പൂത്തോള്‍ പി.ഒ, തൃശൂര്‍ 685584 എന്ന വിലാസത്തിലേക്കോ, dckssmtcr@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അയക്കണം. ഫോണ്‍ : 8943354045
പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്
പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിലെ ബി.ടെക്/ ബി.ഇ/ എം.ടെക്/ എം.ഇ അല്ലെങ്കിൽ എംസിഎ ആണ് യോഗ്യത. സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ ഫെബ്രുവരി 10ന് വൈകിട്ട് നാലിനുമുമ്പ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാംനില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം
എറണാകുളം റീജണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ബി.എ.എം.എസ്, കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ വില്ലേജ് ഓഫീസില്‍നിന്ന് ഇ.ഡബ്ല്യൂ.എസ് സര്‍ട്ടിഫിക്കറ്റും രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം ജനുവരി 31നകം തൃപ്പൂണിത്തുറ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.
ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവ്
കേരള സർക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യതയും വയസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2234374.
കരാര്‍ നിയമനം
Kollam ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹെപ്പറ്റൈറ്റിസ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പീര്‍ എജുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: പ്ലസ്ടു/തത്തുല്യം, മലയാളം-ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഹെപ്പറ്റൈറ്റിസ് ബി/സി രോഗം വന്നവര്‍ക്ക് മുന്‍ഗണന (ട്രീറ്റ്മെന്റ് രേഖകള്‍ ഹാജരാക്കണം). ഇന്‍സെന്റീവ് – ഹെപ്പറ്റൈറ്റിസ് കേസുകളുടെ അടിസ്ഥാനത്തില്‍ ഒരു മാസം പരമാവധി 10,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി അഞ്ച് രാവിലെ ഒമ്പതിന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0474 2795017.
ചാക്ക ഐ ടി ഐ യിൽ ഒഴിവുകൾ
ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ ടെക്നിഷ്യൻ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് യഥാക്രമം എസ്‌സി, മുസ്ലീം, ഓപ്പൺ കാറ്റഗറികളിൽ പിഎസ്‌സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് 3 (എംഎബിപി -2, എംആർഎസി-1) താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 29 രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയം, എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9020088300.
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവ്
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) പ്രോഗ്രാമർ, സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക് (ഐടി/സിഎസ്)/എംസിഎ/എംഎസ്‌സി (ഐടി/സിഎസ്) ബി.ടെക് (ഐടി/സിഎസ്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡിബിഎംഎസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം, പിഎച്ച്പി, PostgreSQL, MySQL, Laravel, Codelgniter എന്നിവ അഭിലഷണീയം. സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത നേടിയ ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 31 വൈകിട്ട് 5 മണിക്കു മുൻപായി secy.cge@kerala.gov.in/supdtd.cge@kerala.gov.in ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.
റൂസയിൽ ഒഴിവ്
രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയന്റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ പ്രോഗ്രാം മാനേജർ, പ്രോഗ്രാം അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം മാനേജറുടെ യോഗ്യത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ആശയവിനിമയ ശേഷി നർബന്ധമാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് പ്രോഗ്രാം അസിസ്റ്റന്റിന്റെ യോഗ്യത. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ പദ്ധതികളിലോ 4 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 22-40 വയസ്സ്. അഭിമുഖം മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം റൂസ പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ ഫെബ്രുവരി 10 വൈകിട്ട് 5 നകം അപേക്ഷിക്കണം. ഇ-മെയിൽ; keralarusa@gmail.com ഫോൺ: 0471 2303036.
സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍
തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍ താഴെ നല്‍കിയിരിക്കുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യൂകേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ത്സ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂര്‍ പ്രതീക്ഷ ഭവനില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0494 269 9050. ഇ മെയില്‍: pratheekshabhavanthavanurmlp@gmail.com
അക്കൗണ്ട്സ് അസിസ്റ്റന്റ് ; ജോലി ഒഴിവ്
ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ശമ്പളം 30000 രൂപ. കൊമേഴ്സിൽ ബിരുദം. സി എ ഇന്റർമിഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമുള്ള 18- 41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 31-ന് മുമ്പായി നേരിട്ട് ഹാജരാകണം.
Latest Jobs
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ

