ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ : Govt. Jobs in Kerala November 2025

0
2292
Ads

എൻട്രി ഹോം ഫോർ ഗേൾസിൽ വാക് ഇൻ ഇന്റർവ്യു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 6ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഒരൊഴിവാണുള്ളത്.
യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ :0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

തൊഴില്‍ അവസരം

കൊല്ലം സര്‍ക്കാര്‍ വനിതാ ഐടിഐയില്‍ നിന്നും 2020-2025 കാലയളവില്‍ വിവിധ ട്രേഡുകളില്‍ വിജയിച്ചവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ക്കായി നവംബര്‍ ഏഴിനകം കോളജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0474 2793714.

അഭിമുഖം

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ പഞ്ചായത്തില്‍ അഭിമുഖം നടത്തും. യോഗ്യത: എംഡി റേഡിയോ ഡയഗ്‌നോസിസ്, ഡി.എം.ആര്‍.ഡി ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ അഭികാമ്യം. പ്രായപരിധി: 30-55 വയസ.് ഫോണ്‍: 0474 2791520.

കിറ്റ്സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ ക്ലാർക്ക്, ചീഫ്-കോർഡിനേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലേക്കുള്ള സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21. വിശദവിവരങ്ങൾക്ക്: www.kittsedu.org.

Ads

ഫിനാൻസ് ഓഫീസർ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 6 മാസം വരെ കാലാവധിയുള്ള ഫിനാൻസ് ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) നിയമിക്കുന്നതിനായി 13ന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in

ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം

 കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ ജില്ലാ ഓഫീസിൽ ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസനവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഡി.സി.എയും മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പ്രാവീണ്യവും ഉണ്ടായിരിക്കണം.  755 രൂപ ദിവസ വേതന നിരക്കിൽ 90 ദിവസത്തേക്കാണ് നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾ നവംബർ നാലിന് നേരിട്ട് ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം അയ്യന്തോൾ, തൃശ്ശൂരിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കണം. ഫോൺ- 9744199082

പട്ടയ ഓഫീസുകളില്‍ സര്‍വെയര്‍മാര്‍ ഹെല്‍പ്പര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു 3ന്

Idukki ജില്ലയിലെ വിവിധ പട്ടയ ഓഫീസുകള്‍ മുഖാന്തിരമുള്ള പട്ടയ സര്‍വെ ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സര്‍വെയര്‍മാരെയും, ഹെല്‍പ്പര്‍/ചെയിന്‍മാന്‍മാരെയും നിയമിക്കുന്നു. ഇതിനായി നവംബര്‍ 3ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ (സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെ) യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി 3ന് രാവിലെ 10.30ന് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനായി ഹാജരാകണം.

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം

പന്തളം ബ്ലോക്കില്‍  രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍  സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ മൂന്നിന് രാവിലെ 11.00 മുതല്‍ 12 വരെ  നടത്തുന്ന അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് നിയമിക്കും.  വൈകിട്ട് ആറ് മുതല്‍ രാവിലെ ആറു വരെയാണ് സേവനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നവംബര്‍ മൂന്ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം.  ഫോണ്‍. 0468 2322762.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google