പാർട്ട് ടൈം തൂപ്പുകാരിയുടെ താൽക്കാലിക നിയമനം
കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക റെസ്റ്റ് ഹൗസിൽ പാർട്ട് ടൈം തൂപ്പുകാരിയുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാസം 7000 രൂപയാണ് വേതനം. അപേക്ഷകൾ മാർച്ച് 25 ന് മുൻപായി സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം – 682030 എന്ന വിലാസത്തിലോ, ഓഫീസിൽ നേരിട്ടോ സമർപ്പിക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് 0484- 2422239 എന്ന നമ്പറിൽ ബന്ധപ്പെടുക.
ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ധോബി തസ്തികയിലാണ് ഒഴിവ്. ജോലിയിൽ മുൻപരിചയമുള്ളവർ മാർച്ച് 21ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി/ ആധാർ), പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
അസാപിൽ ഇന്റൺഷിപ്പ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇന്റൺഷിപ്പിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂർ, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടു ഒഴിവുകളാണ് ഉള്ളത്. ഒരു വർഷമാണ് കാലാവധി. പ്രായപരിധി 30 വയസ്സ്. എഴുത്തുപരീക്ഷ / ഇൻറർവ്യൂ നടത്തിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കാനുള്ള ലിങ്ക്: bit.ly/recruitmentasapthrissur. അപേക്ഷ നൽകാനുള്ള അവസാന തീയതി മാർച്ച് 22 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് 9633431400, 9495422535
അക്കൗണ്ടൻറ് കം സൂപ്പർവൈസർ ഒഴിവ്
അതിരപ്പിള്ളി ചിക്കളയിൽ സ്ഥിതിചെയ്യുന്ന അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമർ പ്രാഡ്യൂസർ കമ്പനി അക്കൗണ്ടന്റ് കം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി സോഫ്റ്റ്‌വെയർ എന്നിവയാണ് യോഗ്യത. എസ് ടി ക്കാർക്ക് മുൻഗണന. താല്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയോടൊപ്പം കമ്പനി ഓഫീസിൽ നേരിട്ടോ Atvfpo@gmail.com, nodalagriathirapally@gmail.com എന്ന ഇമെയിൽ വഴിയോ അയക്കേണ്ടതാണ്. അപക്ഷേൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 വൈകിട്ട് 6 മണി. ഫോൺ 9074299279.
ഡയാലിസിസ് ടെക്‌നീഷന്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷന്‍ തസ്തികയില്‍ കരാര്‍-ദിവസവേതനാടിസ്ഥാനത്തില്‍ ഒഴിവ്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡയാലിസിസ് ടെക്‌നീഷന്‍ ഡിപ്ലോമ/ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുള്ള (ബിഎസ്.സി/ജി.എന്‍.എം) സ്റ്റാഫ് നഴ്‌സ് എന്നിവരെ പരിഗണിക്കും. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 28 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണം.
ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള(അസാപ്) ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നല്ല ആശയവിനിമയവും ഐടി നൈപുണ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്റേണുകള്‍ക്ക് പ്രതിമാസം 12500 രൂപ ശമ്പളം നല്‍കും. എറണാകുളം ജില്ലയിലുള്ള അസാപ് ഓഫീസുകളിലാകും നിയമനം. ഒരു വര്‍ഷത്തേക്കാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999671 / 9495999643 നമ്പറുകളില്‍ ബന്ധപ്പെടുക, ഇമെയില്‍:dpmekm@asapkerala.gov.in. മാര്‍ച്ച് 22 ന് വൈകിട്ട് 5 നകം ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം.
പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. NET/GATE യോഗ്യതകൾ അഭിലഷണീയം. വനിതകൾക്ക് മുൻഗണന. അപേക്ഷകർ മാർച്ച് 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.
ലീഗൽ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് പ്രായോഗിക പരിശീലനം നൽകി കരിയറിൽ മികവ് കൈവരിക്കുന്നതിനും മികച്ച അഭിഭാഷകരായി രൂപപ്പെടുത്തുന്നതിലൂടെ തങ്ങളുടെ പ്രൊഫഷനിൽ ഉന്നതിയിൽ എത്തിച്ചേരുന്നതിനും വകുപ്പിന്റെ നിയമാധിഷ്ഠിത സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസ്, ലീഗൽ സർവീസ് അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ 69 പേര് രണ്ടു വർഷത്തേക്ക് 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കും. ജില്ലാ കോടതികളിലെയും സ്പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ലീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ അതോറിറ്റി, KELSA, KIRTADS കോഴിക്കോട്, സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ പരിശീലനത്തിന് സ്ഥാപനം സ്ഥിതി ചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കാനാകു. ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ പരിശീലനത്തിന് താത്പര്യമുള്ളവർ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. അപേക്ഷാഫോം, വിജ്ഞാപനം എന്നിവയ്ക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഏപ്രിൽ 20നകം നൽകണം.
ഉഴിച്ചിൽ/തെറാപ്പിസ്റ്റ് ഒഴിവുകൾ
ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര – അർദ്ധസർക്കാർ സ്ഥാപനത്തിന്റെ തിരുവനന്തപുരം ജില്ലയിൽ ഉഴിച്ചിൽ/തെറാപ്പിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്സും പാസാകണം. തൊക്കനം, പഞ്ചകർമ്മ എന്നിവയിൽ 5 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗർത്ഥികൾക്ക് മുൻഗണന. പ്രായപരിധി: 01.04.2023ന് 18-30 നും മദ്ധ്യേ. പ്രതിദിനം 500 രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
സീനിയർ റസിഡന്റ് വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ (റേഡിയോ ഡയഗ്നോസിസ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ. അഭിമുഖം മാർച്ച് 25ന് രാവിലെ 10.30ന് നടക്കും.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.
ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍ താല്‍ക്കാലിക നിയമനം
അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അനുശാസിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 22ന് (ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍) 23ന് (ഫാര്‍മസിസ്റ്റ്) രാവിലെ 10.30ന് അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2776485.
ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ താല്‍ക്കാലിക നിയമനം
ഹാര്‍ബര്‍ എഞ്ചിനീയറിങ് കണ്ണൂര്‍ ഡിവിഷന്റെ കീഴിലുള്ള മാപ്പിളബേ, അഴീക്കല്‍, തലായ് എന്നീ സബ് ഡിവിഷനുകളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍/ ഓവര്‍സിയര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങ് ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ബി ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ മാര്‍ച്ച് 31നകം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്‍, ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 17 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2732161. ഇ മെയില്‍: eeknr.hed@kerala.gov.in.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ അരിത്‌മെറ്റിക് കം ഡ്രോയിങ് വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിറ്റുകള്‍ സഹിതം മാര്‍ച്ച് 24ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0490 2364535.
Latest Jobs
-
Oil Palm India Limited Recruitment 2026 – Apply for Boiler Attendant, Mechanical Assistant, Electrician & Other Posts
-
Kochi Water Metro Recruitment 2025 – Apply Online for 50 Boat Operations Trainee Vacancies
-
അമൃത ഹോസ്പിറ്റലിൽ 200-ലേറെ ഒഴുവുകൾ – AMRITA HOSPITAL RECRUITMENT
-
Punjab National Bank (PNB) Recruitment 2025 – Apply Online for 750 Local Bank Officer (LBO) Posts
-
MILMA TRCMPU Ltd Recruitment 2025 – Apply Online for 180+ Vacancies | Last Date 27 November 2025
-
RRB NTPC CEN 07/2025: Recruitment for Under Graduate Posts – Apply Now!
-
MILMA Malabar Recruitment 2025 – Apply Online for 170+ Vacancies | MRCMPU Ltd Jobs Notification
-
Kerala PSC Accountant Recruitment 2025 – Apply Online for KSIDC Accountant Post (Category No: 422/2025)
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് – 06/11/2025
-
Kerala PSC Company/Board/Corporation Last Grade Servant Recruitment 2025 – Apply Now | Category No: 423/2025
-
Kerala PSC Assistant Prison Officer Recruitment 2025 – Apply Online (Category No. 420/2025)
-
ഗവൺമെന്റ് ഓഫീസുകളിലെ ജോലി ഒഴിവുകൾ : Govt. Jobs in Kerala November 2025
-
Job Drive in Punalur – November 3, 2025 | Multiple Vacancies by Leading Companies
-
Kerala PSC Civil Excise Officer Driver Recruitment 2025 (Category No: 386/2025) – Apply Online Now
-
BEL Recruitment 2025 – Apply Online for 340 Probationary Engineer Posts | BEL Careers


