ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം

0
228
Ads

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ഒഴിവുള്ള ഏഴ് ക്യാമ്പ് ഫോളോവർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കുക്ക് (2), സ്വീപ്പർ (3), വാട്ടർ കാരിയർ (2) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. നിയമനം 59 ദിവസത്തേക്ക് മാത്രമായിരിക്കും.

താല്പര്യമുള്ളവർ 2025 ഡിസംബർ 27ന് രാവിലെ 11 മണിക്ക് ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്ത് വെച്ച് നടക്കുന്ന അഭിമുഖത്തിന് അപേക്ഷ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. തൊഴിൽ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണനാക്രമത്തിൽ ആയിരിക്കും നിയമനം.

ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക്, പ്രതിദിനം 710/- രൂപ നിരക്കിൽ വേതനത്തിനു (പ്രതിമാസ പരമാവധി വേതനം 19,170/- രൂപ) അർഹതയുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2328720.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google