റേഡിയോഗ്രാഫർ കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
കരാര്‍ നിയമനം പെര്‍ഫ്യൂഷനിസ്റ്റ്: എറണാകുളം ജനറല്‍ ആശുപത്രിയില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി പെര്‍ഫ്യൂഷനിസ്റ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് പെര്‍ഫ്യൂഷനിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം
കരാര്‍ നിയമനം സ്റ്റാഫ് നഴ്സ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ സ്റ്റാഫ് നഴ്സ് (സി.ടി.വി.എസ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എന്‍.എം വിത്ത് സിടിവിയിൽ മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം
കരാര്‍ നിയമനം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: എറണാകുളം ജനറല്‍ ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എ സൈക്കോളജി, എം.എസ്.സി സൈക്കോളജി, എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, റീഹാബിലിറ്റേഷന്‍ വിത്ത് റീഹാബിലിറ്റേഷന്‍ കൗൺസില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ). പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
വയർമാൻ പരീക്ഷക്ക് അപേക്ഷിക്കാം
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകൾ പ്രകാരം വയർമാൻ കോംപിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകും. അപേക്ഷ ഫോറത്തിന്റെ മാതൃക www.cel.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം.
ഫീസ് എതെങ്കിലും ഗവൺമെന്റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ ‘0043-00-800-99’ എന്ന ശീർഷകത്തിൽ അടച്ച അസ്സൽ ചെലാൻ അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത രേകകളോടുകൂടി സെക്രട്ടറി, കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൾ ഇൻസ്‌പെക്ടറേറ്റ്, ഹൈസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ഫെബ്രുവരി 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന മെഴുകുതിരി, സോപ്പ്, ഹാന്‍ഡ് വാഷ്, ഡിറ്റര്‍ജെന്റ്, ലോഷന്‍, സാമ്പ്രാണി,ഡിഷ് വാഷ് നിര്‍മ്മാണ സൗജന്യപരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. താല്‍പര്യമുള്ളവര്‍ 0468 2 270 243, 8330 010 232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ (പ്ലബിങ് / ഹൈഡ്രോളിക്‌സ്) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലംബിങ് അല്ലെങ്കിൽ ഹൈഡ്രോളിക്‌സ് ട്രേഡുകളിൽ എൻ.റ്റി.സി / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in , 0471 2360391
സൗജന്യ ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍ കോഴ്‌സ് പ്രവേശനം
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തും അക്കാദമി ഓഫ് മീഡിയ ആന്‍ഡ് ഡിസൈനും സംയുക്തമായി നടത്തുന്ന സൗജന്യ ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍ കോഴ്‌സിലേക്ക് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, യൂസര്‍ ഇന്റര്‍ഫേസ് ഡിസൈന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കോഴ്‌സിന് പ്ലസ് ടു ആണ് കുറഞ്ഞ യോഗ്യത. പ്രായപരിധി 18 നും 26നും മധ്യേ. കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. അഭിരുചി നിര്‍ണയ പരീക്ഷയുടെയും മുഖാമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഡിസൈന്‍ രംഗത്തെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ആറ് മാസം ദൈര്‍ഘ്യമുള്ള റസിഡന്‍ഷ്യല്‍ കോഴ്‌സ് പാലക്കാട് ക്യാമ്പസിലാണ് സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി, സ്‌പോക്കണ്‍ ഇംഗ്ലീഷ് എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ. ടി, ഐ.ടി അനുബന്ധ മേഖലകള്‍, ഇ-കൊമേഴ്‌സ്, അഡ്വര്‍ടൈസിങ് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും. മുതലമട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ നല്‍കണമെന്ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9656039944.
അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ റൂറൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തുകളിലെയും പള്ളിക്കുന്ന്, പുഴാതി സോണൽ പരിധികളിലെയും അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് ഗ്രാമപഞ്ചായത്തുകളിലെയും കോർപ്പറേഷൻ സോണലുകളിലെയും സ്ഥിരതാമസക്കാരും 18നും 46നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി, തത്തുല്യം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം അപേക്ഷകർ. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ സോണൽ ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 20ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂർ റൂറൽ ഐ സി ഡി എസ് ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2749122.
കരാർ നിയമനം
കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് വിആര്‍ഡിഎൽ ന് കീഴിലെ വിഎച്ച്എഫ് പ്രോജക്ടിന്റെ ഭാഗമായി പ്രൊജക്ട് ടെക്‌നീഷന്‍ III ആയി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 13 ന് രാവിലെ 10.30 ന് ഹാജരാകണം. പ്ലസ് ടു സയൻസ് ഐച്ചിക വിഷയമായെടുത്ത് പാസ്സായതിനു ശേഷമുളള 2 വര്‍ഷ ഡിഎംഎല്‍ടി അല്ലെങ്കില്‍ പിഎംഡബ്ല്യൂ അല്ലെങ്കില്‍ റേഡിയോളജി/റേഡിയോഗ്രാഫിയോ ബന്ധപ്പെട്ട വിഷയങ്ങളോ അല്ലെങ്കില്‍ ഒരു വര്‍ഷ ഡിഎംഎല്‍ടി കോഴ്‌സിനൊപ്പം അംഗീകൃത സ്ഥാപനത്തിലെ ഒരു വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ 2 വര്‍ഷത്തെ ഫീല്‍ഡ്/ലബോറട്ടറി പരിചയം(ബി എസ് സി ബിരുദം 3 വര്‍ഷ പ്രവൃത്തി പരിചയമായി പരിഗണിക്കും) അല്ലെങ്കില്‍ അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തിലെ അനിമല്‍ ഹൗസ് കീപ്പിങ്. കൂടുതൽ വിവരങ്ങള്‍ക്ക്: 04952350216
കൂടിക്കാഴ്ച നടത്തുന്നു
ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537
അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2023 ജനുവരി 21 വൈകുന്നേരം 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 229 4016.
Latest Jobs
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)

