ശബരിമലയിൽ വമ്പൻ അവസരം; 1800 ഒഴിവ്, കുറഞ്ഞ പ്രായം 18 വയസ്സ്

0
1950
Ads

കൊല്ലവർഷം 1201 (2025-26) ലെ മണ്‌ഡല-മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്‌പര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുള്ളവരും ഹിന്ദുമതത്തിൽപ്പെട്ടവരും ആയിരിക്കണം.

കൂടാതെ ആറു മാസത്തിനകം എടുത്തിട്ടുള്ള പാ‌സ്പോർട്ട് സൈസ്സ് ഫോട്ടോ, ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻ്റെ പകർപ്പ്, മൊബൈൽ/ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതം നിശ്ചിത മാത്യകയിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 16.08.2025 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695003 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

അപേക്ഷാ ഫോറത്തിൻ്റെ മാതൃക തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്‌സൈറ്റിലും, ചീഫ് എഞ്ചിനീയർ ആഫീസിലും വിവിധ ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി മാതൃകയിൽ അപേക്ഷ തയ്യാറാക്കി, പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകളും സഹിതം ഹാജരാക്കേണ്ടതാണ്. വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ – 91889 11707

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google