ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐയിൽ, അഡിറ്റീവ് മാനുഫാക്ചറിംഗ് ത്രീഡി പ്രിന്റിംഗ് ടെക്നീഷ്യൻ, ട്രേഡിൽ താത് കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/മെക്കാട്രോണിക്ക്സ് മാനുഫാക്ച്ചറിംഗ്/ പ്രൊഡക്ഷൻ ഓട്ടോമോബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/N.A.Cയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 5ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ.ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471-2459255.
പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ്
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണാ സ്ഥാപനമായ എസ്.എച്ച്.എസ്.ആര്.സി കേരളയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ അഭിമുഖം മാര്‍ച്ച് അഞ്ചിന്
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പൊതു വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് മൂന്നിന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712418317
വെറ്ററിനറി സര്ജന് നിയമനം
ജില്ലയില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവന പദ്ധതി/മൊബൈല്‍ വെറ്ററിനറി യൂണിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ ഒഴിവുകളിലേക്ക് വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 11ന് മൃഗസംരക്ഷണ ഓഫീസില്‍ നടക്കും . ബി.വി.എസ്.സി, എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ള വെറ്ററിനറി സര്ജന്മാര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 04832734917.
പാലിയേറ്റീവ് നഴ്സ് നിയമനം
മങ്കട ഗ്രാമപഞ്ചായത്ത് 2026- 27 വര്‍ഷത്തെ പരിരക്ഷ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും.
യോഗ്യത – ചുരുങ്ങിയത് ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള ഓക്സിലറി നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ജെ.പി.എച്ച്.എന്‍ കോഴ്സ് പാസായ ശേഷം ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റിവ് ഓക്സിലറി നഴ്സിംഗ് (ബി.സി.സി.പി.എ.എന്‍) കോഴ്സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റിവ് നഴ്സിംഗ് (സി.സി.സി.പി.എന്‍) കോഴ്സ് പാസായിരിക്കണം.
അല്ലെങ്കില്‍, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ്/ബി.എസ്.സി നഴ്സിംഗ് കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റിവ് നഴ്സിങ് (ബി.സി.സി.പി.എ.എന്‍) പാസായിരിക്കണം
ഇസിജി /ടിഎംടി ടെക്നിഷ്യന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഇസിജി /ടിഎംടി ടെക്നിഷ്യന്‍ ട്രെയിനിയെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരു ഒഴിവ്. പ്രായം ജനുവരി 1ന് 36 വയസ് കവിയരുത്.
യോഗ്യത:വിഎച്ച്എസ്ഇ, ഇസിജി ടെക്നീഷ്യന് കോഴ്സ് ടിഎംടി, ഹോള്‍ട്ടര്‍ എന്നിവയില്‍ പ്രവൃത്തി പരിചയം
അല്ലെങ്കില്‍ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജിയില്‍ ഡിപ്ലോമ / ബിരുദം ഇസിജി, ടിഎംടി പരിചയം വേണം. താല്പര്യമുള്ളവര് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാര്‍ച്ച് നാല്, (ബുധന്‍) രാവിലെ 11 ന് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
Latest Jobs
-
ആശ വര്‍ക്കര്‍ നിയമനം
-
കാലിക്കറ്റ് സർവ്വകലാശാല നാല് വർഷ ബിരുദ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം!
-
ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നിയമനം:ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
എന്താണ് Claude AI ? ChatGPT-യുടെ പ്രധാന എതിരാളിയെക്കുറിച്ച് അറിയാം
-
EdCIL Recruitment 2026: Apply Online for 875 Multidisciplinary Staff Vacancies
-
16 കാറ്റഗറികളിൽ പി.എസ്.സി വിജ്ഞാപനം: ഇപ്പോൾ അപേക്ഷിക്കാം
-
ബി.എസ്.എൻ.എൽ റിക്രൂട്ട്മെന്റ്: 100 ജൂനിയർ ടെലികോം ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
കേരള CSEB വിജ്ഞാപനം 2026: സഹകരണ ബാങ്കുകളിൽ ജൂനിയർ ക്ലർക്ക് ഉൾപ്പെടെ 137 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!
-
RRB Technician Grade 3 Result 2026 published on 29 May 2026
-
കേരള സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം (2026-27): ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
-
നിങ്ങളുടെ കരിയറിന് ചിറകുകൾ നൽകാൻ ‘ഉയരെ 2026’; കരുനാഗപ്പള്ളിയിൽ സൗജന്യ മെഗാ തൊഴിൽ മേള!
-
Kerala PSC Assistant Motor Vehicle Inspector Recruitment 2026: Apply Online for AMVI Posts
-
SSC CGL 2026 Notification Released: 12,256 Vacancies Across Central Government Departments
-
എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ് 30ന് | 400+ ഒഴിവ്
-
അധ്യാപക ഒഴിവുകൾ May 2026

