മിൽമയിൽ മാനേജർ തസ്തികയിൽ സ്ഥിരനിയമനം – Kerala PSC Milma Recruitment

1
1513
Ads

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാനേജർ (ക്വാളിറ്റി കൺട്രോൾ) തസ്തികയിൽ തെരഞ്ഞെടുക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.

  • കാറ്റഗറി നമ്പർ : 372/2024- പാർട്ട് – 1 (ജനറൽ വിഭാഗം)
  • സ്ഥാപനം : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ)
  • തസ്തിക : മാനേജർ (ക്വാളിറ്റി കൺട്രോൾ)
  • ശമ്പളം : 60,340-1,23,445/-
  • ഒഴിവുകളുടെ എണ്ണം :01 Nos

പ്രായപരിധി : 18 – 40 ഉദ്യോഗാർത്ഥികൾ 02/01/1984 നും 01/01/2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ). മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ, വിമുക്തഭടൻമാർ, ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

യോഗ്യതകൾ:
1. ഡയറി സയൻസ് ആൻ്റ് ടെക്നോളജിയിൽ എം.ടെക്/ തത്തുല്യം. അല്ലെങ്കിൽ ഡയറി കെമിസ്ട്രിയിൽ / മൈക്രോ ബയോളജിയിൽ/ ഡയറി ക്വാളിറ്റി കൺട്രോളിൽ എം.എസ്‌ സി.

2. ഒരു ക്വാളിറ്റി കൺട്രോൾ ലാബിലെ മാനേജർ കേഡറിൽ 8 വർഷത്തെ പരിചയം

അപേക്ഷ സമർപ്പിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തീട്ടുള്ള ഉദ്യോ ഗാർത്ഥികൾ അവരുടെ User ID യും password– ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്.

Ads

അപേക്ഷ അയക്കേണ്ട മേൽവിലാസം : www.keralapsc.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 04.12.2024 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ.

1 COMMENT

  1. Ads

Comments are closed.