ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ആകാം – ശമ്പളം : 39300 – 83,000

0
2516
Ads

കേരള സർക്കാർ സർവ്വീസിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന്
യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു.

  • ഡിപ്പാർട്ട്മെന്റ് : ആരോഗ്യം
  • ഉദ്യോഗപ്പേര് : സ്റ്റാഫ് നഴ്സ്
  • ശമ്പളം : ₹39,300-83,000
  • ഒഴിവുകളുടെ എണ്ണം : 14 ജില്ലകളിലും (പ്രതീക്ഷിത ഒഴിവുകൾ)
  • നിയമനം: ജില്ലാടിസ്ഥാനത്തിൽ
  • കാറ്ററി നമ്പർ : 088/2023
  • നിയമന രീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി : 20-36. ഉദ്യോഗാർത്ഥികൾ 02.01.1987-നും 01.01.2003-നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. കുറിപ്പ് യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 അൻപത്) വയസ്സ് കവിയാൻ പാടുളളതല്ല.

യോഗ്യതകൾ :- (i) സയൻസ് വിഷയങ്ങളിൽ പ്ലസ് ടൂ / പ്രീഡിഗ്രി കോഴ്സ് ജയിച്ചിരിക്കണം / സയൻസ് വിഷയങ്ങളിൽ വി.എച്ച്.എസ്.ഇ ജയിച്ചിരിക്കണം / ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഡൊമസ്റ്റിക് നഴ്സിംഗിൽ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ തത്തുല്യ യോഗ്യത (1) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി നഴ്സിംഗ് ജയിച്ചിരിക്കണം. അല്ലെങ്കിൽ ഒരു ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗിലും മിഡ് വൈഫറിയിലും മൂന്ന് വർഷത്തിൽ കുറയാതെയുള്ള കോഴ്സ് ജയിച്ചിരിക്കണം.

(1) കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ് കൗൺസിലിൽ സ്ത്രീകൾ നഴ്സ് ആന്റ് മിഡ് വൈഫ് ആയും പുരുഷന്മാർ നഴ്സ് ആയും രജിസ്റ്റർ ചെയ്തിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user D യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടതാണ്.

Ads

ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാർ കാർഡ്
തിരിച്ചറിയൽ രേഖയായി നൽകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.06.2023 വ്യാഴാഴ്ച രാത്രി 12 മണി വരെ
അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം : www.keralapsc.gov.in. For Notification click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google