സഹകരണ സർവ്വീസ് പരീക്ഷ ബോർഡിന്റെ പുതിയ വിജ്ഞാപനം പ്രകാരം സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി , ജൂനിയർ ക്ലാർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാഎൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ ആറ് തസ്തികകളിൽ ഒഴിവ്. സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുളള തസ്തികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
1. നിയമന രീതി. നേരിട്ടുള്ള നിയമനം. പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ് പ്രകാരം.
2. നിയമന അധികാരി. ബന്ധപ്പെട്ട സഹകരണ സംഘം/ബാങ്കുകൾ.
വിജ്ഞാപനം നമ്പർ: – 1/2023 സെക്രട്ടറി
QUALIFICATION: (i) Degree with HDC&BM with seven years experience as Accountant or above that post in Co-operative Bank.
OR
(ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank.
OR
(iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications.
OR
(iv) B.Com (Co-operation) with seven years experience as Accountant or above that post in Co-operative Bank.
വിജ്ഞാപനം നമ്പർ: – 2/2023 അസിസ്റ്റന്റ് സെക്രട്ടറി
വിദ്യാഭ്യാസ യോഗ്യത : R. 186(1)(ia) സഹകരണ നിയമത്തിന് വിധേയം. (i) എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/എം.എസ്.സി ( സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
വിജ്ഞാപനം നമ്പർ: – 3/2023 ജൂനിയർ ക്ലാർക്ക്/കാഷ്യർ
വിദ്യാഭ്യാസ യോഗ്യത: R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെ ങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി. ആന്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉളളവർക്കും അപേക്ഷിക്കാവുന്നതാണ്.
വിജ്ഞാപനം: – 4/2023 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
QUALIFICATION:
First class B.Tech degree in Computer Science, IT, Electronics and Communication
Engineering/MCA/MSc (Computer Science or IT).
Desirable : Redhat Certification will be an added advantage.
EXPERIENCE : Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux based envirornments. Solid experience in the administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.
വിജ്ഞാപനം നമ്പർ: – 5/2023 ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വിദ്യാഭ്യാസ യോഗ്യത :
(i) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
(ii) കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
(iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.
വിജ്ഞാപനം നമ്പർ: – 06/2023 ടൈപ്പിസ്റ്റ് ജൂനിയർ ടൈപ്പിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത:
(i) എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത.
(ii) കെ.ജി.റ്റി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ).
വിജ്ഞാപനം 1/2023, 2/2023, 3/2023, 4/2023, 5/2023, 6/2023 പ്രകാരം അപേക്ഷകൾ അയയ്ക്കുന്ന ഉദ്യോ ഗാർത്ഥികൾ ആറ് വിജ്ഞാപനങ്ങൾക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി സമർപ്പിക്കേതാണ്.
1. പ്രായപരിധി 1/1/2023 ൽ 18 (പതിനെട്ട് വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 (നാൽപത്) വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിക്കുന്നുണ്ട്. കൂടാതെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും, വിമുക്തഭടൻമാർക്കും, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നു വർഷത്തെ ഇളവും, ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ ഇളവും, വിധവ കൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.
2. സഹകരണ പരീക്ഷ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥിയ്ക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന് ആയിരിക്കും. ആയതിൽ അഭിമുഖത്തിന് ഹാജരായാൽ മിനിമം 3 മാർക്ക് ലഭിക്കുന്നതാണ്. ബാക്കി 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനുമാണ്.
3. ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പൊതു വിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭി ക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും (സഹകരണ ചട്ടം 183(1)) പ്രകാരം ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെല്ലാൻ ഡിമാന്റ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്(കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി അടയ്ക്കാവുന്നതാണ്. (അതിനാവശ്യമായ ചെല്ലാൻ സഹകരണ പരീക്ഷാ ബോർഡിന്റെ വെബ് സൈറ്റിൽ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ്സ് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിയ്ക്കുകയുള്ളൂ.
അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും, ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ് വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ. വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 23.05.2023 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.
4 അപേക്ഷാ ഫാറവും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ്. അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല.
5.അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം (കാറ്റഗറി നമ്പർ 1/2023, 4/2023 നും, 5/2023 നും മാത്രം),വയസ്സ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.
6. വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
7. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3% പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.07.2011-ലെ 54/2011-ാം നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിന്റെ അനുബന്ധത്തിൽ മാറ്റം വരുത്തികൊണ്ട് 24.01.2020 ലെ 8/2020 -ാം നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിയ്ക്കും. സഹകരണ സംഘം ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറു വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പരുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് മൂന്ന് ശതമാനം സംവരണം പാലിക്കുന്നതാണ്.
8. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനും ഒഴിവുകൾ, ചെല്ലാൻ മാതൃക എന്ന് ലഭിക്കുന്നതിന് താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക https://keralacseb.kerala.gov.in/?p=3340 അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 23.05.2023 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്
Latest Jobs
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്ക്കാര് സ്ഥാപനത്തില് കമ്പ്യൂട്ടര് അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം

