കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ ഒഴിവ്

0
1599
Ads

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒറ്റ പിഡിഎഫ് ഫയലായി ksdawcrecruitment@gmail.com എന്ന ഇമെയിലിൽ 2024 ഡിസംബർ 4 നു വൈകിട്ട് 5 മണിക്ക് മുൻപായി അയയ്ക്കണം.

എംഎസ്ഡബ്ല്യു യോഗ്യതയും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവുമുള്ളവർക്ക് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കിൽ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ആണ് യോഗ്യത.

സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവുമുള്ളവർക്ക് റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്‌, നെറ്റ്‌വർക്കിംഗ്‌, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവുമുള്ളവർക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2347768, 2347152.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google