കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒറ്റ പിഡിഎഫ് ഫയലായി ksdawcrecruitment@gmail.com എന്ന ഇമെയിലിൽ 2024 ഡിസംബർ 4 നു വൈകിട്ട് 5 മണിക്ക് മുൻപായി അയയ്ക്കണം.
എംഎസ്ഡബ്ല്യു യോഗ്യതയും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവുമുള്ളവർക്ക് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കിൽ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും ആണ് യോഗ്യത.
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവുമുള്ളവർക്ക് റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്‌മെന്റ്, നെറ്റ്‌വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവുമുള്ളവർക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2347768, 2347152.
Latest Jobs
-
കേരള സർക്കാർ സർവീസിൽ ആർട്ടിസ്റ്റ് ഒഴിവ്; ശമ്പളം ₹75,400 വരെ | Kerala PSC Artist Recruitment 2026
-
കേരള ഭൂജല വകുപ്പിൽ ലബോറട്ടറി അറ്റൻഡർ ഒഴിവ്; യോഗ്യത: SSLC, ശമ്പളം ₹52,600 വരെ
-
ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ
-
ഇന്ത്യ പോസ്റ്റ് GDS Recruitment 2026: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഗ്രാമീൺ ഡാക് സേവക് നിയമനം; അപേക്ഷ ഓഗസ്റ്റ് 31 മുതൽ
-
ബാങ്ക് ഓഫ് ബറോഡയിൽ 2482 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
-
കേരള സഹകരണ മേഖലയിൽ ജൂനിയർ ക്ലാർക്ക് നിയമനം| ശമ്പളം ₹46,450 വരെ
-
കേരള കാഷ്യു ബോർഡിൽ ജോലി ഒഴിവ് ; 40,000 രൂപ വരെ ശമ്പളം
-
മിൽമയിൽ Sales Officer ഒഴിവ്; ശമ്പളം ₹47,000 വരെ
-
റെയിൽവേയിൽ 3993 ജൂനിയർ എൻജിനീയർ, DMS ഒഴിവുകൾ; യോഗ്യത, ശമ്പളം, പരീക്ഷ, അപേക്ഷ വിശദാംശങ്ങൾ
-
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 389 ഒഴിവുകൾ; Manager, Junior Executive തസ്തികകളിലേക്ക് അപേക്ഷിക്കാം
-
കേരള വനം വന്യജീവി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് PSC നിയമനം; ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം
-
SBI Junior Associate Recruitment 2026: 7,680 Regular Vacancies, Eligibility, Exam Pattern, Salary, Application & Complete Details
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില് മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August

