KSRTC-SWIFT ൽ വനിതാ ഡ്രൈവറുന്മാർക്ക് അവസരം | Recruitment for Selection to the Post of Women Driver in KSRTC-SWIFT

0
581
Ads

കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുളള KSRTC-SWIFT കമ്പനിയിലേക്ക് വനിതാ ഡ്രൈവറുന്മാരെ കരാർ വ്യവസ്ഥയിൽ താൽക്കാലികമായി
ദിവസവേതനാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയുടെ വിവരം :
ഒഴിവുകൾ : നിർണ്ണയിച്ചിട്ടില്ല.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 07:05,2023 ഉദ്യോഗാർത്ഥികൾക്ക് വേണ്ട അടിസ്ഥാന യോഗ്യത, പ്രായപരിധി, വേതനം, മുൻപരിചയം തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

വേതന വ്യവസ്ഥകൾ

1. ദിവസ വേതനം : ദിവസ വേതന വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയും, അർഹമായ ഇൻസെന്റീവ് എന്നിവ അധികമായി ലഭിക്കും. അലവൻസുകൾ ബാറ്റ

2. Sign in & Sign off അടക്കമുള്ള 8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അധികമായി വരുന്ന ഓരോ മണിക്കൂറിനും 130/- രൂപ എന്ന നിരക്കിൽ അധിക സമയത്തിന് ആനുപാതികമായി വേതനം നൽകുന്നതാണ്

നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി KSRTC-SWIFT ന്റെ സർവ്വീസ് ഓപ്പറേഷന്റെ ഭാഗമായുള്ള താൽക്കാലിക വനിതാ ഡ്രൈവർ ഒഴിവുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽകാലിക സേവനം അനുഷ്ഠിക്കാൻ സന്നദ്ധരാ യവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 07.05.2023 ന് വൈകുന്നേരം 5 മണിക്ക് മുൻപായി https://kcmd.in/recruitment/recruitment-for-selection-to-the-post-of-women-driver-in-ksrtc-swift-ltd/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കേണ്ട താണ്. ഓൺലൈനായിട്ട് അല്ലാതെ ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google