കേരളത്തിലെ ഔഷധ നിർമ്മാണ രംഗത്തെ പ്രധാന സ്ഥാപനമായ ഔഷധിയുടെ തൃശൂരിലെ കൂറ്റനല്ലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
തസ്തികയുടെ വിശദാംശങ്ങൾ:
- തസ്തിക: മെഷീൻ ഓപ്പറേറ്റർ
- ഓഫീസ് സ്ഥലം: കൂറ്റനല്ലൂർ, തൃശൂർ
- ഒഴിവുകൾ: 300 ഒഴിവ്
- പ്രായപരിധി: 18-41 വയസ് (2025 ഓഗസ്റ്റ് 21നുള്ളത് അടിസ്ഥാനമാക്കി)
- ശമ്പളം: പ്രതിമാസം ₹14,700/-
വിദ്യാഭ്യാസ യോഗ്യത:
- ഐ.റ്റി.ഐ / ഐ.റ്റി സി/ പ്ലസ്ടു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഓഗസ്റ്റ് 21
എങ്ങിനെ അപേക്ഷിക്കാം?
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔഷധി വെബ് പേജിൽ ലഭ്യമായ ഗൂഗിൾ ഫോം വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതുമാണ്. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം തപാൽ മാർഗ്ഗവും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.08.2025 ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.