ദാരിദ്ര ലഘൂകരണ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ഒഴിവുകള്‍

0
1383
Ads

ത്യശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ദാരിദ്ര ലഘൂകരണ യൂണിറ്റിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ (പി.എം.ജി.എസ്.വൈ.) താഴെ പറയുന്ന തസ്തികളിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

തസ്തിക, ശമ്പളം, യോഗ്യത എന്ന ക്രമത്തില്‍

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ്, 20065/ രൂപ,
ബി.കോം, പി.ജി.ഡി.സി.എ. (പ്രവ്യത്തി പരിചയം 2 വര്‍ഷം അഭികാമ്യം)

സീനിയര്‍ എക്കൗണ്ടന്റ്, 20065/- രൂപ
പൊതു മരാമത്ത്, ഇറിഗേഷന്‍, എല്‍.എസ്.ജി.ഡി. വകുപ്പുകളില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് / ഡിവിഷണല്‍ എക്കൗണ്ടന്റ് ആയി വിരമിച്ചവര്‍

അക്രഡിറ്റഡ് എഞ്ചിനീയര്‍, 36000/- രൂപ
സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക് ബിരുദം, സിവില്‍ വര്‍ക്കില്‍ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം

അക്രഡിറ്റഡ് ഓവര്‍സിയര്‍,  20065/- രൂപ
സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, സിവില്‍ വര്‍ക്കില്‍ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം

താല്‍പര്യമുളളവര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, ഡിഎസ്എംഎസ് ബില്‍ഡിംഗ്, ഒളരിക്കര, പുല്ലഴി.പി.ഒ, ത്യശ്ശൂര്‍, പിന്‍ – 680012 എന്ന വിലാസത്തില്‍ 2024 ഡിസംബർ 13 ന് മുന്‍പായി അപേക്ഷിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google