മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലും,കറുകടം പോസ്റ്റ്മെട്രിക്ക് ഹോസ്റ്റല്‍ (ബോയ്സ്),എറണാകുളം മള്‍ട്ടി പര്‍പ്പസ് ഹോസ്റ്റല്‍ (ഗേള്‍സ്) എന്നിവിടങ്ങളിലും ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്, കുക്ക്, എഫ്.ടി.എസ്സ് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് ജയിച്ചവരും, 18 വയസ് പൂര്‍ത്തിയായവരും, 41 വയസ് കവിയാത്തവരുമായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും സഹിതം മേയ് 28 ന് രാവിലെ 11 ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്, മുടവൂര്‍ പി ഒ, മൂവാറ്റുപുഴ 686669 ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485- 2970337 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫുഡ് ക്രാഫ്റ്റ് ഡിപ്ളോമ ഉളളവര്‍ക്ക് കുക്ക് തസ്തികയിലേയ്ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. ഹോസ്റ്റലില്‍ താമസിച്ച് ജോലി നിര്‍വ്വഹിക്കണം.
Latest Jobs
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്
-
വിമാനത്താവളങ്ങളിൽ 158 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്; കേരളത്തിലും അവസരം
-
Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps
-
റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം: 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ വിജ്ഞാപനം ചെയ്തു
-
CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം
-
കുടുംബശ്രീ കേരള ചിക്കൻ: ഡ്രൈവർ കം സെയിൽസ്മാൻ ഒഴിവ്
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram

