ബാങ്കുകളിലെ പൊതുമേഖലാ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പൊതുപരിക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധികരിച്ചു. ക്ലറിക്കൽ കേഡർ തസ്തികയാണിത്. 2026-27 വർഷത്തെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. നിയമനപ്രക്രിയയിൽ പങ്കെടുക്കുന്ന 11 ബാങ്കുകളിലായി 11,403 ഒഴിവുണ്ട്. ഇതിൽ 108 ഒഴിവ് കേരളത്തിലാണ്. ലക്ഷദ്വിപിൽ 11 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബറിൽ നടക്കും. കേരളത്തിൽ പത്ത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
നിയമനപ്രക്രിയയിൽ പങ്കെടുക്കുന്ന ബാങ്കുകൾ:
- ബാങ്ക് ഓഫ് ബറോഡ,
- കനറ ബാങ്ക്,
- ഇന്ത്യൻ ഓവർസിസ് ബാങ്ക്,
- യുകോ ബാങ്ക്,
- ബാങ്ക് ഓഫ് ഇന്ത്യ,
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ,
- പഞ്ചാബ് നാഷണൽ ബാങ്ക്,
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
- ബാങ്ക് ഓഫ് മഹാരാഷ്ട്ര,
- ഇന്ത്യൻ ബാങ്ക്,
- പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്
കേരളത്തിലെ ഒഴിവുകൾ

ശമ്പള സ്കെയിൽ:
24050-64,480 രൂപ
യോഗ്യത
അംഗീകൃത സർവകലാശാല യിൽനിന്ന് ഏതെങ്കിലും വിഷയ ത്തിൽ നേടിയ ബിരുദം/ തത്തുല്യം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശത്തെ പ്രാദേശികഭാഷ (കേരളത്തിലും ലക്ഷദ്വീപിലും മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം (കംപ്യൂട്ടർ/ ഐ.ടി. ഒരു വിഷയമായ ഹൈസ്‌കൂൾ/കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ പഠിച്ചവരോ കംപ്യൂട്ടർ ഓപ്പറേറ്റ് ഓപ്പറേഷൻസ്/ ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ ഡിഗ്രി/ ഡിപ്ലോമ നേടിവരോ ആയിരിക്കണം).
പ്രായം
20-28 വയസ്സ്. അപേക്ഷകർ 1998 ഓഗസ്റ്റ് രണ്ടിനും 2006 ഓഗസ്റ്റ് ഒന്നിനും ഇടയിൽ(രണ്ട് തിയതികളുമുൾപ്പെടെ) ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്. വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത, വിവാഹമോചിതകൾക്കും 35 വയസ്സുവരെ (ഒ.ബി. സി.-38, എസ്.സി., എസ്‌ടി-40) അപേക്ഷിക്കാം.
അപേക്ഷാഫീസ്
എസ്.സി, എസ്.ടി. വിഭാഗക്കാർ ക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും 175 രൂപയും മറ്റുള്ളവർക്ക് 850 രൂപയുമാണ് ജി.എസ്.ടി. ഉൾപ്പെടെ അപേക്ഷാ ഫിസ്. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. 2026 ഓഗസ്റ്റ് 21 വരെ ഫീസ് അടയ്ക്കാം.
തിരഞ്ഞെടുപ്പ്
പ്രിലിമിനറി, മെയിൻ പരീക്ഷ കൾ ഒബ്ജക്ടീവ് മാതൃകയിൽ, ഓൺലൈനായി നടത്തും. പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും മുഖ്യപരീക്ഷ നവംബറിലുമാണ് നടക്കുക. പ്രൊവിഷണൽ അലോട്ട്മെന്റ്റ് 2027 മാർച്ചിൽ പ്രസിദ്ധീകരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് 100 മാർക്കിന്റെ 100 ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂ മറിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഒരു മണിക്കൂറാണ് പരീക്ഷാസമയം. പ്രിലിമിനറിയിൽ നിന്ന് നിശ്ചിത കട്ട് ഓഫ് മാർക്കിനു മുകളിൽ നേടുന്നവരെ മെയിൻ പരീക്ഷയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് നവംബറിൽ പ്രസിദ്ധീകരിക്കും. മെയിൻ പരിക്ഷ ഡിസംബറിൽ നടക്കും. മെയിൻ പരീക്ഷയ്ക്ക് ജനറൽ/ഫിനാൻഷ്യൽ അവയർനെസ്. ജനറൽ ഇംഗ്ലിഷ്, റീസണിങ് എബി ലിറ്റി, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽനിന്നായി 155 ചോദ്യങ്ങളാണുണ്ടാവുക. 200 മാർക്കിനുള്ള പരീക്ഷയ്ക്ക് രണ്ടുമണിക്കൂറാണ് സമയം.
അപേക്ഷിക്കുന്ന സംസ്ഥാന ത്തെ പ്രാദേശികഭാഷ പത്താംത ലത്തിലോ അതിനുമുകളിലോ ഒരു വിഷയമായി പഠിച്ചതിന്റെ മാർക്ക് ഷിറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വർ പ്രസ്തുത ഭാഷയിലെ പരിജ്ഞാ നം തെളിയിക്കുന്നതിനുള്ള പരീക്ഷ കൂടി അഭിമുഖീകരിക്കേണ്ടിവരും.
പരീക്ഷാകേന്ദ്രങ്ങൾ
കേരളത്തിൽ പ്രിലിമിനറി പരിക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴി ക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും. മെയിൻ പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും. ലക്ഷദ്വീപിലെ കവരത്തിയിൽ പ്രി ലിമിനറി പരീക്ഷയ്ക്കും മെയിൻ പരി ക്ഷയ്ക്കും കേന്ദ്രമുണ്ടാവും.
അപേക്ഷ
ഐ.ബി.പി.എസിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരാൾക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രമാണ് അപേക്ഷിക്കാനാവുക. അപേക്ഷയൊപ്പം ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന, പത്താംക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ വിജ്ഞാപനത്തിൽ മാതൃകയിൽ നിർദേശിച്ചിട്ടുള്ള അപ്ലോഡ് ചെയ്യണം. രജിസ്ട്രേ ഷൻ സമയത്ത് വെബ് ക്യാമ് മൊബൈൽ ഫോൺ വഴി പകർത്തിയ ഫോട്ടോയും അപ്‌പ്ലോഡ് ചെയ്യണം. അവസാന തീയതി: 2026 ഓഗസ്റ്റ് 21.
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

