വനിതാ ശിശു വികസന വകുപ്പ്-വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐടി. സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളില്‍ കരാര്‍ നിയമനം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ബയോഡാറ്റ, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 17 ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്, പാലക്കാട് വിലാസത്തിലോ plkdwpo@gmail.com ലോ അപേക്ഷ നല്‍കണമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8281999061
അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത: എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് അഞ്ച് വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ അഡ്മിനിസ്ട്രേറ്റീവ് ലെവലില്‍ പ്രവര്‍ത്തിപരിചയം. അപേക്ഷകര്‍ സ്ത്രീയായിരിക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 25-45. ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം ഉണ്ടാകണം.
കേസ് വര്‍ക്കര്‍ യോഗ്യത: എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യൂ. കുറഞ്ഞത് മൂന്ന് വര്‍ഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തി പരിചയം. അപേക്ഷകര്‍ സ്ത്രീയായിരിക്കണം. പ്രായപരിധി 25-45. ഒരു വര്‍ഷത്തെ കൗണ്‍സലിംഗ് പരിചയം ഉണ്ടാകണം.
കൗണ്‍സിലര്‍ യോഗ്യത: എം.എസ്.ഡബ്ല്യൂ, ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം, കുറഞ്ഞത് മൂന്ന് വര്‍ഷം കൗണ്‍സിലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റല്‍ ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയം, അപേക്ഷകര്‍ സ്ത്രീയായിരിക്കണം.പ്രായപരിധി 25-45 മദ്ധ്യേ.
ഐ.ടി സ്റ്റാഫ് യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വര്‍ഷം ഡാറ്റ മാനേജ്മെന്റ്, പ്രസ്സ് ഡോക്യൂമെന്റെഷന്‍, വെബ് റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫ്രന്‍സിംഗ് എന്നിവയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 25-45 മദ്ധ്യേ.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍: എഴുതാനും വായിക്കാനും അറിയണം. സ്ത്രീകളായിരിക്കണം. മൂന്ന് വര്‍ഷം സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 25-55.
Latest Jobs
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം

