സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

0
2114
Ads

വനിതശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ സഖി വണ്‍സ്റ്റോപ്പ് സെന്ററിലെ നിലവില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വനിതകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍-ഒരു ഒഴിവ്), കേസ് വര്‍ക്കര്‍ (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍-രണ്ട് ഒഴിവ് ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക്  32,000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി 25- 45. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

കേസ് വര്‍ക്കര്‍ക്ക് 28,000 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി 25- 45. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ദ്ധ സര്‍ക്കാര്‍ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരികക്ഷമത തെളിയിക്കുന്നതിന് അസി. സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ്ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുളള സ്വഭാവസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. അപേക്ഷാഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ഒക്ടോബര്‍ 16ന് വൈകുന്നേരം അഞ്ച് മണി. ആലപ്പുഴ മിനിസിവില്‍ സ്റ്റേഷനില്‍ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്ന് അപേക്ഷാഫോം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2960171.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google