ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജ് ആശുപത്രി വികസനസമിതിയുടെ കീഴിൽ ഒഴിവുള്ള ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓഫ്താൽമിക്ക് അസിസ്റ്റന്റ് കോഴ്സ്/ ഒപ്റ്റോമെട്രിസ്റ്റ് കോഴ്സ്/ തത്തുല്യ യോഗ്യതയുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 26ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് മുൻപാകെ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ : 0484 2777489, 2776043
താത്കാലിക നിയമനം : കുക്ക്, ആയ, വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ
പട്ടികവർഗവികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, പ്രിമെട്രിക്- പോസ്റ്റ്മെട്രിക് ഹോസ്റ്റലുകൾ, പി.സി.റ്റി.സി എന്നിവിടങ്ങളിൽ കുക്ക്, ആയ, വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിപ്പെട്ട 25 നും 45 വയസിനും ഇടയിൽ പ്രായമുള്ള അർഹരായവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30 വൈകിട്ട് 5ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസ്, വിതുര, നന്ദിയോട്, കുറ്റിച്ചൽ ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04722-812557