കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് അഭിമുഖം ഡിസംബർ 5ന്
തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റൻ്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ.
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 2776043.
കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.ഇതിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എണ്ണം 28. യോഗ്യത, വയസ്: പത്താംക്ലാസ്, 18നും 45നും മധ്യേ പ്രായം.
താല്‍പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍: 0468-2228220.
പി.ആര്‍.ഡിയില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (ഐ. ആന്‍ഡ്. പി.ആര്‍.ഡി.) വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര്‍ ഒന്നിന് പകല്‍ അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാം. ഇമെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല.
പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. 0468-2222657.
യോഗ്യത: പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ എഡിറ്റിംഗില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.
മറ്റു നിബന്ധനകള്‍: സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വേഗത്തില്‍ വിഷ്വല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്‌റ്റ്വേര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ് സ്വന്തമായി വേണം. ദൃശ്യങ്ങള്‍ തല്‍സമയം നിശ്ചിത സെര്‍വറില്‍ അയയ്ക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, എറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ്, സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധികയോഗ്യതയായി കണക്കാക്കും. തത്സമയ വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി പോര്‍ട്ടബിള്‍ വീഡിയോ ബാക്ക്പാക്ക് പോലുള്ള ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്‌സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നുതന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനായി അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
മാനേജർ (മാർക്കറ്റിങ്) നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്ടിൽ മാനേജർ (മാർക്കറ്റിംങ്) താത്കാലിക ഒഴിവിൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.kfri.res.in.
സൈക്കോളജിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2ന് രാവിലെ 9.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എം.എസ്‌സി./എം.എ (സൈക്കോളജി & ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 12,000 രൂപയാണ് വേതനം. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.
ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്, ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു
സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളരെ താത്ക്കാലിക നിയമനം നടത്തുന്നു.
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.
താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.
വാക്-ഇൻ-ഇന്റർവ്യൂ
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് ഡിസംബർ 5ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.rcctvm.gov.in.
സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ ഒന്നു വീതം താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 14. വിവരങ്ങൾക്ക്: www.rcctvm.gov.in.
Latest Jobs
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two


