കൃഷി ഭവനുകളിൽ ഇന്‍റേൺഷിപ്പ് അവസരം

0
547
Ads

കാർഷിക മേഖലയിൽ യുവപ്രഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കൾക്ക് കൃഷിഭവനുകളിൽ ഇന്‍റേൺഷിപ്പിന് അവസരം. താത്പര്യമുള്ളവർക്ക് 2021 ഓഗസ്റ്റ് 11 വരെ www.keralaagriculture.gov.in എന്ന വെബ്സൈറ്റു വഴി അപേക്ഷിക്കാം.

1077 പേർക്ക് ആറുമാസം ഇന്‍റേൺഷിപ്പിന് അവസരമുണ്ടാകും. വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രഫഷണലുകളുടെ കൂട്ടായ്മയാണ് ലക്ഷ്യം.

സ്റ്റൈപ്പന്‍റായി പ്രതിമാസം 1000 രൂപ നൽകും. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർഥ പകർപ്പും സർട്ടിഫിക്കറ്റും മറ്റു രേഖകളും ഇന്‍റർവ്യൂ സമയത്ത് പരിശോധിക്കും.

യോഗ്യത: വിഎച്ച്എസ്‌സി അവസാന വർഷ വിദ്യാർഥികൾ, കൃഷി, ജൈവകൃഷി എന്നിവയിൽ വിഎച്ച്എസ്‌സി സർട്ടിഫിക്കേറ്റ് ഉള്ളവർ, ബിഎസ്‌സി അഗ്രിക്കൾച്ചർ കഴിഞ്ഞവർ.

പരിശീലന വിഷയങ്ങൾ

വിളകളുടെ കൃഷിരീതി, വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിർണയം, ഗ്രാമീണ കാർഷിക സന്പദ് വ്യവസ്ഥ, കാർഷിക സംരംഭകത്വ സാധ്യതകൾ, കാർഷിക വ്യവസായവും സാന്പത്തിക ചക്രവും, ഫ്രണ്ട് ഓഫീസ് മാനേജ്മെന്‍റ്, കർഷകരുമായുള്ള ആശയവിനിമയം, കാർഷിക ഉത്പന്ന സംസ്കരണം, മൂല്യവർധന സാധ്യതകൾ, വിപണി ഇടപെടലുകൾ, കൃഷി ഓഫീസിലെ അടിസ്ഥാന സൗകര്യ വികസനം, കാർഷിക വികസന പ്രവർത്തനങ്ങൾ, നടീൽ ഉപകരണങ്ങളുടെ വിതരണം, ഫീൽഡിൽ നിന്നുള്ള വിവരശേഖരണം.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google