പ്രോസസ് അനലിസ്റ്റ് നിയമനം | 100- ഓളം ഒഴിവുകളിലേക്ക്‌ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.

0
694

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇൻഫോ പാർക്കിലെ പ്രമുഖ കമ്പനിയുടെ പ്രോസസ് അനലിസ്റ്റ് ഒഴിവിലേക്ക് ഏപ്രിൽ 13ന് രാവിലെ 10 മുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. ബി.എസ്.സി/ എം.എസ്.സി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബി.സി.എയാണ് യോഗ്യത. 30 വയസാണ് പ്രായപരിധി. വിശദവിവരത്തിന് ഫോൺ: 0481 2563451/2565452

ECKTM INTERVIEW ALERT

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ 2023 ഏപ്രിൽ 13 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കൊച്ചി ഇൻഫോപാർക്കിലെ പ്രമുഖ കമ്പനിയായ സ്ട്രീം പെർഫെക്റ്റ് ഗ്ലോബൽ സർവീസസിലെ(SPGS) ” പ്രോസസ്സ് അനലിസ്റ്റ്” 100- ഓളം ഒഴിവുകളിലേക്ക്‌ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തുന്നു.

ഒഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലുള്ള വിവരങ്ങൾ പൂർണമായി വായിച്ചു മനസ്സിലാക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂമേയുമായി അന്നേ ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here