മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയര്‍ ഏപ്രില്‍ 19ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് സി.ഇ.ഒ, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ് എക്സിക്യൂട്ടീവുമാര്‍, ഓഫീസ് സ്റ്റാഫ്, കലക്ഷന്‍ എക്സിക്യൂട്ടീവുമാര്‍, സര്‍കുലേഷന്‍ എക്സിക്യൂട്ടീവുമാര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

2022 ഏപ്രില്‍ 19ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബി.കോം, ബി.ടെക്, എം.ബി.എ, പി.ജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04832

Leave a Reply