കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ക്രിസ്മസ് – ന്യൂ ഇയർ മിനി ജോബ് ഫെയർ

0
581
Kannur Employability Centre Job Fair
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ഡിസംബർ 28ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ അഭിമുഖം നടത്തും.

  1. വൈസ് പ്രിൻസിപ്പൽ,
  2. സീനിയർ ടീച്ചർ(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യൽ സയൻസ്),
  3. അഡ്മിനിസ്ട്രേഷൻ,
  4. അക്കൗണ്ടന്റ്,
  5. കെയർടേക്കർ (ഫീമെയിൽ),
  6. സെക്യൂരിറ്റി,
  7. ലാബ് ടെക്നിഷ്യൻ (ഡെന്റൽ ലാബ്),
  8. എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ,
  9. നഴ്സ് (ബിഎസ് സി/ജിഎൻഎം),
  10. എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ ഡിപ്ലോമ/ ബിഇ മെക്കാനിക്കൽ,
  11. ഫ്ളീറ്റ് കോ- ഓർഡിനേറ്റർ, ക്വാളിറ്റി കൺട്രോളർ (ഡിഫാം/ബിഫാം),
  12. എച്ച് ആർ മാനേജർ,
  13. എച്ച് ആർ എക്സിക്യൂട്ടീവ്,
  14. അക്കൗണ്ട്സ് മാനേജർ,
  15. അക്കൗണ്ട്സ് അസിസ്റ്റന്റ്,
  16. ടെക്നിക്കൽ സപ്പോർട്ട്,
  17. സർവീസ് സെന്റർ ഇൻ- ചാർജ്,
  18. ബില്ലിങ് എക്സിക്യൂട്ടീവ്,
  19. ടെലികോളർ,
  20. സ്റ്റോർ ഇൻ ചാർജ്,
  21. ടെലി കലക്ഷൻ സ്പെഷ്യലിസ്റ്റ് (കോയമ്പത്തൂർ),
  22. സെയിൽസ്/മാർക്കറ്റിങ് എക്സിക്യൂട്ടീവ്,
  23. ഓപ്പറേറ്റർ ട്രെയിനി,
  24. മാനേജ്മന്റ് ട്രെയിനി (ബി ടെക്, ഇ ഇ ഇ/ ഇ സി) ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് (കൊച്ചി/ആലുവ),
  25. ആർക്കിടെക്ട്, ഇന്റീരിയർ ഡിസൈനർ,
  26. സിവിൽ എഞ്ചിനീയർ,
  27. ഡിസൈൻ ഡവലപ്പർ,
  28. ത്രീഡി ഡിസൈൻ,
  29. ലാൻഡ് സ്കേപ്പ് ഡിസൈനർ,
  30. കൺസ്ട്രക്ഷൻ മാനേജ്മന്റ്,
  31. സൂപ്പർവൈസർ,
  32. കമ്പ്യൂട്ടർ ടെക്നിഷ്യൻ,
  33. ബോർഡ് വർക്ക്,
  34. ഫാബ്രിക്കേഷൻ,
  35. ആർട്ട് വർക്ക്,
  36. പോളിഷ്,
  37. ഇലക്ട്രിഷ്യൻ,
  38. പ്ലംബർ,
  39. കാർപെന്റർ,
  40. ടൈൽവർക്ക്,
  41. വെൽഡർ,
  42. പെയിന്റർ,
  43. മെയ്സൺ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം.