550 ലേറെ തൊഴിലവസരങ്ങളുമായി മോഡൽ കരിയർ സെന്റർ കോട്ടയം ജോബ് ഡ്രൈവ്

0
407
JOB FAIR
Ads

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 സെപ്റ്റംബർ 30 രാവിലെ 10 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 550-ലധികം ഒഴിവുകളിലേക്ക് നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ടു/ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ ഉന്നതയോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ bit.ly/mccktm1 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് Model Career Centre Kottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഓഫീസ് പ്രവൃത്തി സമയത്ത് 0481-2731025, 9495628626 എന്ന നമ്പറിൽ ബന്ധപ്പെടാം…

വിശദവിവരങ്ങൾ

  • സമയം രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെ ആയിരിക്കും.
  • രജിസ്‌ട്രേഷൻ പൂർണമായും സൗജന്യമാണ്.
  • ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥിക്കും ഈ ജോബ് മേളയിൽ പങ്കെടുക്കാവുന്നതാണ്.
  • ബയോഡാറ്റ നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.
  • 4 കമ്പനികളേക്കുള്ള 550- ലധികം വേക്കൻസികളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

കമ്പനികൾ

Ads
  • Kottaram Sweat House
  • Popular Hyundai
  • Trinity SkillWorks Pvt. Ltd.
  • AGAS Diesel generator service & maintenance

രജിസ്ട്രേഷൻ :
താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേ ദിവസം രാവിലെ 9 : 30 മുതൽ സ്പോട്ട് രജിസ്ട്രേഷൻ ചെയ്തതിനു ശേഷം ജോബ് ഡ്രൈവിൽ പങ്കെടുക്കാവുന്നതാണ്. രെജിസ്ട്രേഷൻ ലിങ്ക് – http://bit.ly/mccktm1
ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാവുന്നതാണ്.
0481-2731025
+91 9495628626

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google