നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ 3ന് പത്തനംതിട്ടയിൽ | Niyukthi Mega Job Fair 2022

0
1202
Ads
സ്ഥലം : കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
തീയതി : 2022 ഡിസംബര്‍ 3

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 1000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കന്‍സി വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0468 2222 745, 9746 701 434, 9447009324.

Ads