നിയുക്തി 2025′ മെഗാ ജോബ് ഫെയർ സെപ്റ്റംബർ 13 ന്

0
986
Ads

നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് (കേരളം) വകുപ്പിൻ്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിൽ നിയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജോബ് ഫെയർ 2025 സെപ്റ്റംബർ 13 ന് കുസാറ്റ് ക്യാമ്പസിലാണ് നടക്കുക.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്
https://www.privatejobs.employment.kerala.gov.in/pvtPortal/jobFest/spotRegistration?festId=17
എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി www.privatejobs.employment.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലോ, യൂണിവേഴ്സിറ്റികളിലുള്ള എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോകളിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google