പ്രയുക്തി സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

0
946
Prayukthi free job fair
Ads

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും മോഡല്‍ കരിയര്‍ സെന്ററും സംയുക്തമായി 2025 ജനുവരി 18ന് ഒരു സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. “പ്രയുക്തി” എന്ന് പേരിട്ടിരിക്കുന്ന ഈ തൊഴില്‍ മേള രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ താവക്കര ആസ്ഥാനത്ത് നടക്കും.

വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിലെ താഴെക്കാണുന്ന ഒഴിവുകളിലേക്കാണ് നിയമനം:

  • അഡ്മിഷന്‍ കൗണ്‍സിലര്‍
  • കോഴ്‌സ് മാര്‍ക്കറ്റിംഗ് സ്റ്റാഫ്
  • ഇന്റേണ്‍ഷിപ്
  • ഇന്‍സ്റ്റ്രക്ടര്‍
  • സീനിയര്‍ ഇന്‍സ്റ്റ്രക്ടര്‍
  • ഓണ്‍ലൈന്‍ ഫാക്കല്‍റ്റി
  • അബാക്കസ് ടീച്ചര്‍
  • മാത്തമാറ്റിക്‌സ് ടീച്ചര്‍
  • പി.എസ്.സി കോച്ചിങ് ഫാക്കല്‍റ്റി
  • പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍
  • സബ് ഓഫീസ് അസിസ്റ്റന്റ്
  • സെയില്‍സ് അസിസ്റ്റന്റ്

യോഗ്യത

പ്ലസ് ടു, ഡിപ്ലോമ, ബിരുദം, എംബിഎ, ബി.ടെക്/ഡിപ്ലോമ (മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍), ബിഎഫ്എ, എംസിഎ, പിജിഡിസിഎ, ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ, എസ്.എ.പി, എസ്4എച്ച്എഎന്‍എ, ഗ്രാഫിക് ഡിസൈന്‍, ഡിടിപി, എം.എസ്.സി, ബി.ടെക്, എം.ടെക്, എം.എ ഇംഗ്ലീഷ്, എം.എസ്.സി മാത്തമാറ്റിക്‌സ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കാനുള്ള മാർഗ്ഗങ്ങൾ

തൊഴില്‍ അവസരങ്ങള്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ മൂന്ന് ബയോഡാറ്റയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സഹിതം രാവിലെ 9:30 മണിക്ക് എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ എത്തണം.

Ads

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 0497-2703130. എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google