പ്രയുക്തി മിനി ജോബ്‌ഫെയര്‍ മാര്‍ച്ച് 15-ന്: 1000-ലധികം അവസരങ്ങള്‍

0
736
Prayukthi Mini Job Fair
Ads

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് സെൻ്ററിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി ജോബ്‌ഫെയര്‍ 2025 മാര്‍ച്ച് 15-ന് ചേര്‍ത്തല ഗവ. പോളിടെക്‌നികിൽ നടക്കും.

ഈ ജോബ്‌ഫെയറിലെ മുഖ്യാകര്‍ഷണങ്ങളിലൊന്നാണ് 20-ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നത്. മേളയില്‍ 1000-ലധികം ഒഴിവുകളാണ് വിവിധ മേഖലകളില്‍ ലഭ്യമായിരിക്കുന്നത്. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ ജോലിഅവസരങ്ങൾ ലഭ്യമാകും.

യോഗ്യത

മേളയിൽ പങ്കെടുക്കാൻ 18 മുതൽ 40 വയസ്സുവരെയുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ചുവടെ നൽകുന്നു:
എസ്.എസ്.എൽ.സി
പ്ലസ് ടു
ഡിപ്ലോമ
ഐ.ടി.ഐ
ബിരുദം
ബിരുദാനന്തര ബിരുദം
പാരാമെഡിക്കൽ വിദ്യാഭ്യാസം

എങ്ങനെ പങ്കെടുക്കാം?

ജോബ്‌ഫെയറില്‍ പങ്കെടുക്കുന്നവര്‍ നാഷണല്‍ കരിയര്‍ സര്‍വ്വീസ് (NCS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.

Ads

അന്നേ ദിവസം ചെയ്യേണ്ടത്

മേളയില്‍ പങ്കെടുക്കുന്നവര്‍ 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി രാവിലെ 8.30-ന് ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്

📞 0477-2230624, 8304057735