വ്യവസായ പരിശീലന വകുപ്പിന് കീഴിൽ 2023 ജനുവരി 20ന് ചാലക്കുടി സർക്കാർ ഐടിഐയിൽ നടക്കുന്ന സ്പെക്ട്രം ജോബ് ഫെയറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
താൽപര്യമുള്ളവർക്ക് ഗവ. ഐടിഐകൾ വഴി നേരിട്ടോ www.knowledgemission.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയോ ഡിഡബ്ള്യുഎംഎസ് കണക്ട് (DWMS connect) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റർ ചെയ്യാം. വിവിധ സ്ഥാപനങ്ങളിൽ നിന്നും എൻടിസി, എൻഎസി, എസ് ടി സി സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 0480 2701491.
തോട്ടട ഗവ.ഐ ടി ഐയില്‍ 2023 ജനുവരി 20ന് നടത്തുന്ന ജോബ് ഫെയറില്‍ വിവിധ ഐ ടി ഐ ട്രേഡും നാഷണല്‍ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് നിരവധി ഒഴിവുകള്‍ കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രന്റിസ്ഷിപ്പ് കഴിഞ്ഞ ഉദേ്യാഗാര്‍ഥികള്‍ ഡി ഡബ്ല്യു എം എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അന്നേദിവസം ഐ ടി ഐയില്‍ ഹാജരാകണം
- Bank of Baroda is Hiring 2500 Local Bank Officers Across India – Apply by July 24!
- Mega Job Drive in Kollam District – Over 30+ Vacancies Across Sectors : Interview on July 10, 2025
വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽമേള
സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 16, 17 തീയതികളിൽ തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. തൊഴിൽവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ എംപിമാരായ ശശിതരൂർ, എ.എ റഹീം, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. 2022 ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റിലെ ദേശീയ തലത്തിലെ റാങ്ക് ജേതാക്കളെയും സംസ്ഥാന റാങ്ക് ജേതാക്കളെയും ചടങ്ങിൽ അനുമോദിക്കും. ദത്ത് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം, വ്യാവസായിക പരിശീലന വകുപ്പിന്റെ സമ്പൂർണ ഇ-ഓഫീസ് പ്രഖ്യാപനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.
തൊഴില്‍ മേള
ജനുവരി 20ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന സ്പെക്ട്രം ജോബ് ഫെയര്‍ 2022 ലേക്ക് മുന്‍ വര്‍ഷങ്ങളില്‍ ഐടിഐ പാസായവര്‍ക്കും നിലവില്‍ സ്ഥാപനത്തില്‍ പരിശീലനം നടത്തുന്ന ട്രെയിനികള്‍ക്കും ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം.