‘ഉന്നതി 2022’ ജോബ്‌ഫെയര്‍ ഒക്ടോബര്‍ 23ന് | Unnathi 2022 Job Fair

0
593
Ads
സ്ഥലം : ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മലപ്പുറം
തീയതി : 2022 ഒക്ടോബര്‍ 23

മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.