വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്

0
145
Ads

രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം മെഗാ വെർച്വൽ ജോബ് ഫെയർ 2026 ജനുവരി 31 ന് ശനിയാഴ്ച നടക്കും. സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലായി തൊഴിൽ അന്വേഷകർക്കായി മെഗാ വെർച്വൽ ജോബ് ഫെയർ 2026 സംഘടിപ്പിക്കുന്നത്. പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ലഭിക്കുന്നത്.

തൃശ്ശൂർ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് , വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി തലക്കോട്ടുകര, ഗവൺമെൻ്റ് പോളിടെക്നിക് കോളേജ് നെടുപുഴ എന്നിവിടങ്ങളിലാണ് അഭിമുഖം. പങ്കെടുക്കുന്നവർക്ക് കേരള സർക്കാരിൻ്റെ ഡിഡബ്ല്യുഎംഎസ് പോർട്ടൽ മുഖേന അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ താമസ സ്ഥലത്തിന് അടുത്തുള്ള കേന്ദ്രങ്ങൾ (എസ് ഡി പി കെ) തെരഞ്ഞെടുക്കാം. ജില്ലയ്ക്ക് പുറത്തു താമസിക്കുന്ന തൃശ്ശൂർ ജില്ലക്കാർക്ക് തങ്ങൾ താമസിക്കുന്ന ജില്ലകളിലെ കേന്ദ്രങ്ങളിലും ഇൻ്റർവ്യൂവിന് ഹാജരാകാം.

പത്താം ക്ലാസ്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 2725 ൽപരം ഒഴിവുകളും പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി 7522 ൽപരം എൻട്രി ലെവൽ അവസരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐടിഐ യോഗ്യതയുള്ളവർക്ക് നിർമ്മാണം ഇലക്ട്രിക്കൽ മെക്കാനിക്കൽ മേഖലകളിലായി 31984 അധികം ഒഴിവുകളും ‘ഏൺ വൈൽ യു ലേൺ’ മോഡലിൽ തയ്യാറാക്കിയിട്ടുള്ള അവസരങ്ങളും ലഭ്യമാണ്. ഡിപ്ലോമധാരികൾ 19215 അധികം സ്കിൽ അടിസ്ഥാനമാക്കിയ തൊഴിലവസരങ്ങളും മേളയിലുണ്ട്.

ബിരുദധാരികൾക്കായി (നോൺ ടെക്നിക്കൽ) ഫിനാൻസ്, സെയിൽസ്, സർവീസ്, മാനേജ്മെൻറ് മേഖലയിലായി 9903 ത്തിൽ അധികം ഒഴിവുകളുണ്ട്. ടെക്നിക്കൽ ബിരുദധാരികൾക്കായി സോളാർ, ഡിസൈൻ തുടങ്ങിയ മേഖലകളിലായി 3895 അധികവും ഹെൽത്ത് പ്രൊഫഷണലുകൾക്കും പോസ്റ്റ്ഗ്രാജുവറ്റ് ഉദ്യോഗസ്ഥകൾക്കുമായി നിരവധി ഒഴിവുകൾ വിജ്ഞാന കേരളം തൃശൂർ വെർച്ചൽ തൊഴിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്.

Ads

പൂർണ്ണമായും ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ഈ വെർച്ചൽ ജോബ് ഫെയറിൽ സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗാർത്ഥികൾക്ക് എളുപ്പത്തിൽ പങ്കെടുക്കാനും വിവിധ സ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുവാനും അവസരം ലഭിക്കും. രജിസ്ട്രേഷൻ സംബന്ധിച്ച് വിശദാംശങ്ങളും മറ്റു തൊഴിൽ വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ജോബ്സ്റ്റേഷൻ മുഖേനയും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രം മുഖേനയും ലഭ്യമാണ്. നിലവിൽ എല്ലാ ശനിയാഴ്ചകളിലും ജില്ലയിൽ വെർച്ച്വൽ തൊഴിൽമേളകൾ സംഘടിപ്പിച്ചു വരികയാണ് വിഞ്ജാന കേരളം പദ്ധതി.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google