
എറണാകുളം ജനറൽ ആശുപത്രി
എറണാകുളം ജനറൽ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡഡ് കൺട്രോൺ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ART സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക നിയമനത്തിനായി മേയ് 26 രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസും കമ്പ്യൂട്ടർ എം.എസ്. ഓഫീസ്, ഇന്റർനെറ്റ് എന്നിവയിൽ പ്രവർത്തി പരിചയം, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം.
ഫോൺ :0484 2386000
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നിഷ്യൻ തസ്തികയിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, ഇ.സി.ജിയിലുള്ള വി.എച്ച്.എസ്.ഇ (VHSE) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പി.എസ്.സി അംഗീകൃത ഇ.സി.ജി ടെക്നിഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. മെയ് 29-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ:0484-2386000
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട്, മെഡിക്കൽ കോളേജുകൾ അല്ലെങ്കിൽ ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഡിപ്ലോമ ഇൻ ബ്ലഡ് ബാങ്ക് ടെക്നോളജി, അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദം(B.Sc. MLT), അല്ലെങ്കിൽ സർക്കാർ അംഗീകൃത ഡി.എം.എൽ.ടി (DMLT) എന്നിവയോടൊപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ രേഖകളുടെ അസ്സൽ, പകർപ്പ്,ബയോഡാറ്റ എന്നിവയുമായി മെയ് 28ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ : 0484-2386000
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും ബിരുദവും ഡി.സി.എ (DCA) / പി.ജി.ഡി.സി.എ (PGDCA) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE) ഒപ്പം കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ് (അല്ലെങ്കിൽ തത്തുല്യം), മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് (KGTE അല്ലെങ്കിൽ തത്തുല്യം) എന്നിവയും ഉണ്ടായിരിക്കണം. മെയ് 30-ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഫോൺ:0484-2386000
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയൻസും, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (DMLT) അല്ലെങ്കിൽ ബി.എസ്.സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (B.Sc. MLT) ഒപ്പം കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവയുമായി മെയ് 28-ന് ഉച്ചയ്ക്ക് 2 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ: 0484 2386000.
Latest Jobs
-
Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps
-
റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം: 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ വിജ്ഞാപനം ചെയ്തു
-
CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം
-
കുടുംബശ്രീ കേരള ചിക്കൻ: ഡ്രൈവർ കം സെയിൽസ്മാൻ ഒഴിവ്
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram
-
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലി നേടാം: അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
-
മിൽമയിൽ വാക്ക് ഇൻ ഇന്റർവ്യൂ: ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം

