അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ തസ്തികയിൽ ജോലി ഒഴിവ്

0
548
Ads

എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍(കാര്‍പെൻറര്‍) തസ്തികയിലേക്ക് അഞ്ച് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ഒക്ടോബര്‍ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

യോഗ്യത– എസ്.എസ്.എല്‍.സി, എൻ.ടി.സി കാര്‍പെൻറര്‍, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി- 18 വയസ്സു മുതല്‍ 41 വയസ്സ് വരെ. നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.