അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

0
1720
Ads

ഇടുക്കി ജില്ലയിലെ ഒഴിവുളള പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്തിട്ടുളള അക്ഷയ ലൊക്കേഷനുകളിലേയ്ക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അക്ഷയകേന്ദ്രം തുടങ്ങുന്ന പ്രദേശങ്ങള്‍ – ബ്രാക്കറ്റില്‍ പഞ്ചായത്ത്: പൂമാല- പട്ടികവര്‍ഗ്ഗ വിഭാഗം (വെളളിയാമറ്റം), റാണിമുടി – പട്ടികജാതി വിഭാഗം (പീരുമേട്), സൂര്യനെല്ലി- പട്ടികജാതി വിഭാഗം (ചിന്നക്കനാല്‍).
പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുളള പട്ടിക ജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്കായി സംവരണം ചെയ്തിട്ടുളള ലൊക്കേഷനിലേയ്ക്ക് www.akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി 2023 നവംബര്‍ 8 മുതല്‍ നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മറ്റു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഈ ലൊക്കേഷനിലേയ്ക്ക് അപേക്ഷിക്കേണ്ടതില്ല.

അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ നവംബര്‍ 28 ന് 5 മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞു ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും . ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിയ്ക്കും.
താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം .

യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ നം 04862 232 215

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google