കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പരിധിയിൽ അങ്കണവാടി വര്‍ക്കർ / ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

0
710
Ads

കൊച്ചി അര്‍ബന്‍ – 3 ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകര്‍ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള ( ഭിന്ന ശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല ) വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ്സ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ ഏപ്രില്‍ 25-ന് വൈകിട്ട് അഞ്ചു വരെ കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ടില്‍ സ്വീകരിക്കും.

അപേക്ഷയുടെ മാതൃക കൊച്ചി അര്‍ബന്‍ – 3 ഐ.സി.ഡി.എസ് പ്രോജക്ട്, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ കോര്‍പ്പറേഷന്റെ കീഴിലുള്ള 60 അങ്കണവാടി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി അര്‍ബന്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. കൊച്ചി അര്‍ബന്‍ 3 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കൊച്ചി – കോര്‍പ്പറേഷനിലെ 35, 38, 39, 40, 41, 42, 43, 44, 45, 46, 47, 48, 49, 50, 51, 52, 53, 54, 55, 57, 60, 63, 64 എന്നീ ഡിവിഷനുകളിലെ സ്ഥിര താമസക്കാര്‍ മാത്രം അപേക്ഷിക്കുക.ഫോണ്‍ നമ്പര്‍ : 0484 2706695

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google